'കോവിഡ് കാലത്തുള്പെടെ നല്കിയ സഹകരണത്തിന് നന്ദി'; ഭൂടാന്‍ സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്
Dec 17, 2021, 16:58 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.12.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂടാന്‍ സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി. ഭൂടാന്‍ ദേശീയ ദിനമായ വെള്ളായാഴ്ചയാണ് (December 17) രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ഉള്‍പ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂടാന്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജാവ് നരേന്ദ്രമോദിയുടെ പേര് നിര്‍ദേശിച്ചതില്‍ അതീവസന്തോഷമുണ്ടെന്ന് ഭൂടാന്‍ പ്രധാനമന്ത്രി ഡോ. ലോടേ ഷേറിംഗ് (Lotay Tshering) ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കോവിഡ് കാലത്ത് മോദി ഭൂടാന്‍ പകര്‍ന്നുതന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
'ഭൂടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്'. ഭൂടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുകില്‍ കുറിച്ചു.
ഇന്‍ഡ്യയും ഭൂടാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ ഒരു പ്രധാന ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂടാന്റെ ഏറ്റവും വലിയ വ്യാപാര- വികസന പങ്കാളിയായി ഇന്‍ഡ്യ തുടരുന്നു, കൂടാതെ 1020 മെഗാവാട് ടാല ജലവൈദ്യുത പദ്ധതി, പാരോ എയര്‍പോര്‍ട്, ഭൂടാന്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷന് എന്നിങ്ങനെ രാജ്യത്തെ നിരവധി വികസന പദ്ധതികള്‍ക്ക് ഇന്‍ഡ്യ സഹായം നല്‍കിയിട്ടുണ്ട്.
Keywords: News, National, India, New Delhi, Prime Minister, Narendra Modi, Award, Bhutan, Bhutan confers its highest civilian award 'Ngadag Pel gi Khorlo' on PM Narendra ModiBhutan confers the country's highest civilian award - Ngadag Pel gi Khorlo upon Prime Minister Narendra Modi. pic.twitter.com/MDFpOAN8i3
— ANI (@ANI) December 17, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.