SUVs In GST | ഈ വാഹനങ്ങൾ എസ്യുവിയായി പരിഗണിക്കും; 22% സെസ് ബാധകം; വ്യക്തമാക്കി ജിഎസ്ടി കൗൺസിൽ
Dec 18, 2022, 18:07 IST
ന്യൂഡെൽഹി: (www.kvartha.com) ജിഎസ്ടി കൗൺസിലിന്റെ 48-ാമത് യോഗത്തിൽ എസ്യുവി (SUV - Sport Utility Vehicle) യുടെ നിർവചനം വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് വളരെക്കാലമായി ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ പുതിയ തീരുമാനം രാജ്യത്ത് എസ്യുവികൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ 1500 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയും 4000 മില്ലീമീറ്ററിൽ കൂടുതൽ നീളവും 170 മില്ലിമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഉള്ള കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ബാധകമാണ്. ഈ ശേഷിയുള്ള വാഹനങ്ങൾക്ക് 50 ശതമാനമാണ് നികുതി ചുമത്തുന്നത്, എന്നാൽ എസ്യുവികളെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിർവചനം ഇല്ലായിരുന്നു. ഇതാണ് ഇപ്പോൾ ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്.
എസ്യുവിയുടെ നിർവചനം വ്യക്തമാക്കിയ ധനമന്ത്രി നിർമ്മല സീതാരാമൻ, മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് 22 ശതമാനം സെസ് ബാധകമാവുമെന്ന് വ്യക്തമാക്കി. 1,500 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷി, 4,000 മില്ലിമീറ്ററിൽ കൂടുതൽ നീളം, 170 മില്ലിമീറ്ററോ അതിൽ കൂടുതലോ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മാനദണ്ഡങ്ങൾ. ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ കുറഞ്ഞ സെസ് നിരക്ക് തന്നെയാകും ബാധകം.
ഉയർന്ന സെസ് പരിധിയിൽ വരുന്നതിനായി മൊബിലിറ്റി യൂട്ടിലിറ്റി വാഹനങ്ങളും (MUV) ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടോ എന്നത് പിന്നീട് പരിഗണിക്കും. സെഡാനുകളെ എസ്യുവി വിഭാഗത്തിൽ ഉൾപ്പെടുത്തണോയെന്ന് സംസ്ഥാനങ്ങൾ ചോദിച്ചതിന് പിന്നാലെയാണ് എംയുവി ചർച ആരംഭിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.

Keywords: News, National, Central Government, GST, Tax, Finance, Vehicles, Car, Meeting, State, Top-Headlines, SUV, Big Change In Tax On SUVs In GST Council's Latest Meeting.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.