Youtuber Jailed | 'രാജവെമ്പാല ഉള്‍പെടെയുള്ള പാമ്പുകളുടെ വിഷം കൊണ്ട് ലഹരി പാര്‍ടി'; ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ യുവാവ് അറസ്റ്റില്‍!
Mar 18, 2024, 09:18 IST
നോയിഡ: (KVARTHA) പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാര്‍ടി നടത്തിയെന്ന കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എല്‍വിഷ് യാദവിനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം എല്‍വിഷ് യാദവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യാദവ് എല്ലാ കുറ്റവും നിഷേധിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഒരു ശതമാനം പോലും ശരിയല്ലെന്നും യാദവ് പ്രതികരിച്ചു. മുഴുവന്‍ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പാര്‍ടികളില്‍ ലഹരി മരുന്നായി പാമ്പിന്റെ വിഷം ഉപയോഗിച്ചതിന് ഇയാള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നവംബര്‍ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലഹരി പാര്‍ടികള്‍ക്കും വീഡിയോ ഷൂടുകള്‍ക്കുമായി എല്‍വിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആനിമല്‍ റൈറ്റ്‌സ് ഗ്രൂപായ പിഎഫ്എ യാഥാര്‍ഥ്യം കണ്ടെത്താനായി നടത്തിയ ശ്രമത്തില്‍ അഞ്ച് രാജവെമ്പാലയുള്‍പെടെ ഒന്‍പത് പാമ്പുകളേയും 20 മിലി പാമ്പ് വിഷവും ഉള്‍പെടെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ വിളിക്കുകയും പിന്നീട് ഫ്‌ലാറ്റിലെത്തി വാങ്ങാന്‍ യാദവ് നിര്‍ദേശിക്കുകയുമായിരുന്നു. ഫ്‌ലാറ്റിലെത്തിയ ഉടന്‍ പിഎഫ്എ സംഘാംഗം ഈ വിവരം ഉടന്‍ തന്നെ നോയിഡ പൊലീസിന്റെയും വനംവകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്തി. സ്ഥലത്തെത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളേയും വിഷവും കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Police-News, Bigg Boss, OTT Winner, Elvish Yadav, Arrested, Snake Venom Case, Drunken Party, Youtuber, Noida News, Police, Bigg Boss OTT winner Elvish Yadav arrested in snake venom case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.