പിതാവിന്റെ തോക്കെടുത്ത് കളിച്ച മകന്റെ കൈയില്‍ നിന്നും വെടി പൊട്ടി 4 വയസുകാരന്‍ മരിച്ചു

 


പട്‌ന: (www.kvartha.com 24.10.2014) പിതാവിന്റെ തോക്കെടുത്ത് കളിച്ച മകന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു. പാട്‌നയിലെ ഫുല്‍വാരി ഷെരീഫ് പോലീസ് സ്‌റ്റേഷനതിര്‍ത്തിയിലുള്ള ബിര്‍ല കോളനിയിലാണ് സംഭവം. ഫുല്‍വാരി ഷെരീഫ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പരശുറാമിന്റെ മകന്‍ പ്രദീപ് കുമാറിന്റെ (18) കൈകളില്‍ നിന്നുമാണ് വെടിയുതിര്‍ന്ന് നാല് വയസുകാരനായ അയല്‍വാസി ആര്യ മരിച്ചത്.

ആര്യയുടെ പിതാവ്  അനില്‍ കുമാറും പ്രദീപിന്റെ പിതാവ് പരശുറാമും സുഹൃത്തുക്കളും അയല്‍വാസികളുമായിരുന്നു.  ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരശുറാം ജോലിക്ക് പോകാന്‍ ഒരുങ്ങി ഔദ്യോഗിക തോക്കില്‍ വെടിയുണ്ട നിറച്ച് മേശപ്പുറത്ത് വെച്ചിരുന്നു. ഇതു കണ്ട പ്രദീപ് തോക്കെടുത്ത് പുറത്ത് നിന്നിരുന്ന ആര്യയെ പേടിപ്പിക്കാനായി വയറിന് നേരെ തോക്ക് ചൂണ്ടി.

അബദ്ധത്തില്‍ കാഞ്ചി വലിച്ച  പ്രദീപിന്റെ കൈയില്‍ നിന്നുള്ള  വെടി കുഞ്ഞിന്റെ വയറ്റില്‍ തുളച്ചു കയറി. ഉടന്‍ തന്നെ ആര്യയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്റെ കയ്യില്‍ നിന്നും വെടിയേറ്റ് ആര്യ മരിച്ചതറിഞ്ഞ പ്രദീപ് ഉടന്‍ തന്നെ ഭയന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.  പിന്നീട് പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതോടെ വീട്ടില്‍ തിരിച്ചെത്തിയ  പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

തോക്ക് കുട്ടികള്‍ കാണ്‍കെ വെച്ച പരശുറാമിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി പട്‌ന എസ് എസ് പി ജിതേന്ദര്‍ റാണ പറഞ്ഞു.

പിതാവിന്റെ തോക്കെടുത്ത് കളിച്ച മകന്റെ കൈയില്‍ നിന്നും വെടി പൊട്ടി 4 വയസുകാരന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Bihar: Boy kills child with father's revolver, Patna, Police, Police Station, Friends, Suspension, Hospital, Treatment, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia