രാം മഞ്ജി ഒരുങ്ങിത്തന്നെ; രാജിവെക്കുന്നില്ല; നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 08/02/2015) ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി രാജിവെക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ കേമന്‍ താനാണെന്നും രാം മഞ്ജി അവകാശപ്പെട്ടു.

ഫെബ്രുവരി 20ന് ഭൂരിപക്ഷം തെളിയിക്കുമെന്നാണ് മഞ്ജി പറഞ്ഞിരിക്കുന്നത്. ജെഡിയു തീരുമാനിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രാം മഞ്ജി ഒരുങ്ങിത്തന്നെ; രാജിവെക്കുന്നില്ല; നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുംഇന്ന് ഞാനാണ് മുഖ്യമന്ത്രി, ജെഡിയു മറിച്ച് തീരുമാനിക്കുന്നതുവരെ ഞാന്‍ മുഖ്യമന്ത്രിയായി തുടരും. രാഷ്ട്രീയമില്ലാതെ നിതീഷ് കുമാറിന് തുടരാനാകില്ല. മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് മഞ്ജി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോഡിയെ കാണാനെത്തിയതായിരുന്നു മഞ്ജി.

നിതി അയോഗിനെക്കുറിച്ചാണ് ഞാന്‍ മോഡിയുമായി ചര്‍ച്ചചെയ്തത്. ബീഹാറിന്റെ വികസനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും സാധിച്ചുതരാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു. അദ്ദേഹത്തോടെനിക്ക് നന്ദിയുണ്ട്. രാഷ്ട്രീയ കാര്യങ്ങളൊന്നും ഞാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തില്ല മഞ്ജി വ്യക്തമാക്കി.

SUMMARY: New Delhi: Bihar Chief Minister Jitan Ram Manjhi on Saturday claimed that he had done better work in the state than his predecessor Nitish Kumar and said he would prove majority in Assembly on February 20 or else step down.

Keywords: Bihar Chief Minister, Jitan Ram Manjhi, Nitish Kumar, Assembly, Resignation,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia