ബിഹാര്‍ മുഖ്യമന്ത്രി മരുമകനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കി
Nov 6, 2014, 12:30 IST
പാറ്റ്‌ന: (www.kvartha.com 06.11.2014) ബിഹാര്‍ മുഖ്യമന്ത്രി മരുമകനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കി. രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി ഇളയ മകളുടെ ഭര്‍ത്താവ് ദേവേന്ദ്ര മഞ്ചിയെ പുറത്താക്കിയത്.
2014 ജൂണിലാണ് ദേവേന്ദ്ര മഞ്ചിയെ മുഖ്യമന്ത്രി പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി നിയമിച്ചത്. എന്നാല്‍ മരുമകനെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആക്കിയതോടെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ഇതിനെതിരെ രംഗത്തു വന്നു. തന്റെ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കാനാണ് മരുമകനെ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്ന് പുറത്താക്കിയതെന്ന് ജിതിന്‍ റാം മഞ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു.
2006ല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ജിതിന്‍ റാം മഞ്ചി സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന അവസരത്തില്‍ ദേവേന്ദ്ര മഞ്ചിയായിരുന്നു പേഴ്‌സണല്‍ അസിസ്റ്റന്റ് . എന്നാല്‍, അന്ന് നിയമനത്തിനെതിരെ പ്രതിഷേധിക്കാത്തവര്‍ ഇപ്പോള്‍ ഭാര്യാ പിതാവ് മുഖ്യമന്ത്രിയായതു കൊണ്ടാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ദേവേന്ദ്രമഞ്ചി ആരോപിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ ജിതിന്‍ റാം മഞ്ചി മുഖ്യമന്ത്രിയായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സര്‍ക്കസുകാരന്റെ മുഖത്തടിച്ച പോലീസുകാരന് 'പണികിട്ടി'
Keywords: Bihar Chief Minister's Son-in-Law Quits As Personal Assistant After Controversy, Patna, BJP, Politics, Allegation, Lok Sabha, Election, Resigned, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.