Gun Attack | 'കുടുംബ വൈരാഗ്യം: ബിഹാറില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ദമ്പതികള്‍ക്ക് നേരെ വെടിവയ്പ്'; 6 അംഗ സംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


പട്‌ന: (www.kvartha.com) ബിഹാറിലെ ജമുയില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്കു നേരെ വെടിവയ്പ് നടന്നതായി പൊലീസ്. ധൗഘട്ട് സ്വദേശികളായ വിശാല്‍ സിങ്, ഭാര്യ നീലം ദേവി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ ദമ്പതികള്‍ പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: 

ഗിദ്ദ് ഹൗര്‍ ബസാറിലെ കട അടച്ച് വീട്ടിലെത്തി വിശാല്‍ സിങ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജനല്‍വഴി അക്രമി വെടിവച്ചത്. ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയ വിശാലിന്റെ ഭാര്യ നീലം ദേവിക്കു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. അക്രമിസംഘത്തിലെ ചിലര്‍ മേല്‍ക്കൂര വഴി വീടിനകത്ത് പ്രവേശിച്ചിരുന്നു.

കുടുംബപ്രശ്‌നമാണ് അക്രമത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസിലെ പ്രതികളിലൊരാളായ പ്രിയാന്‍ഷു കുമാറിന്റെ അഞ്ചു വയസ്സുള്ള മകനെ വിശാലിന്റെ സഹോദരന്‍ കൊലപ്പെടുത്തിയതായുള്ള ആരോപണമുണ്ട്. 2022 ഒക്ടോബറിലായിരുന്നു ഈ സംഭവം. ഇതാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള വൈരാഗ്യത്തിനു കാരണം. എന്നാല്‍ ഈ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Gun Attack | 'കുടുംബ വൈരാഗ്യം: ബിഹാറില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ദമ്പതികള്‍ക്ക് നേരെ വെടിവയ്പ്'; 6 അംഗ സംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Keywords: Bihar couple shot at home by 6 men, police say 'personal enmity', Patna, News, Crime, Criminal Case, Gun Attack, Police, Injury, Hospitalized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia