6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; കുറ്റപത്രം സമര്‍പിച്ച് 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
Jan 30, 2022, 20:41 IST
പട്‌ന: (www.kvartha.com 30.01.2022) ആറുവയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അതിവേഗം വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ച് ബിഹാറിലെ കോടതി. അരാറിയയിലെ പ്രത്യേക പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി ശശികാന്ത് റായിയാണ് കുറ്റപത്രം സമര്‍പിച്ച് 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചത്.
ബര്‍ഗാമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021 ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ലഭിച്ചതോടെ പൊലീസ് മുഹമ്മദിനെതിരേ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.
തുടര്‍ന്നാണ് കോടതി അതിവേഗം വിചാരണ ആരംഭിച്ചത്. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങള്‍ ചുമത്തി. തുടര്‍ന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രത്യേക പോക്‌സോ കോടതിയുടെ ശിക്ഷാവിധിയെ ചരിത്രപരമായ വിധിയെന്നാണ് ഇരയുടെ അഭിഭാഷകനായ എല്‍ പി നായക് വിശേഷിപ്പിച്ചത്. കുറ്റകൃത്യം നടന്ന് 56 ദിവസത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചതെന്നും കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടാം തീയതിയാണ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അരാറിയ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ്ങും പ്രതികരിച്ചു.
ജനുവരി 25-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജനുവരി 27-ന് പ്രതിക്ക് വധശിക്ഷയും വിധിച്ചു. ഇരയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് മേജര്‍(48) എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതിനുപുറമേ പതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഡി എല്‍ എസ് എ സെക്രടറിയോടാണ് പണം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബര്‍ഗാമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021 ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ലഭിച്ചതോടെ പൊലീസ് മുഹമ്മദിനെതിരേ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.
തുടര്‍ന്നാണ് കോടതി അതിവേഗം വിചാരണ ആരംഭിച്ചത്. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങള്‍ ചുമത്തി. തുടര്‍ന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രത്യേക പോക്‌സോ കോടതിയുടെ ശിക്ഷാവിധിയെ ചരിത്രപരമായ വിധിയെന്നാണ് ഇരയുടെ അഭിഭാഷകനായ എല്‍ പി നായക് വിശേഷിപ്പിച്ചത്. കുറ്റകൃത്യം നടന്ന് 56 ദിവസത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചതെന്നും കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടാം തീയതിയാണ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അരാറിയ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ്ങും പ്രതികരിച്ചു.
ജനുവരി 25-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജനുവരി 27-ന് പ്രതിക്ക് വധശിക്ഷയും വിധിച്ചു. ഇരയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Bihar Court Delivers Judgment Within 15 Days In Molest Case Of 6-Year-Old, Patna, News, Local News, Molestation, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.