രണ്ട് വിമാനങ്ങളിലായി എം.എല്‍.എ പട ഡല്‍ഹിയില്‍; പ്രണബ് മുഖര്‍ജിക്ക് മുന്‍പില്‍ പരേഡുനടത്താന്‍ നിതീഷ് കുമാറും
Feb 11, 2015, 10:23 IST
ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) മുന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് (ബുധനാഴ്ച) പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണയ്ക്കുന്ന 130 എം.എല്‍.എമാരുമൊത്താണ് നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
നിതീഷ് കുമാറിനെ ജെഡിയുവിന്റെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നീക്കം. നേരത്തെ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജിയായിരുന്നു ജെഡിയുവിന്റെ നിയമസഭ കക്ഷി നേതാവ്.
മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ സമീപിച്ചിട്ടും ക്ഷണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ പ്രസിഡന്റിനെ സമീപിച്ചിരിക്കുന്നത്.
രണ്ട് വിമാനങ്ങളിലായാണ് 131 പേരടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്. നിതീഷ് കുമാറിന്റെ കാര്യം രാഷ്ട്രപതി ഭവന്‍ ബുധനാഴ്ച (ഇന്ന്) പരിഗണിക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ രൂപീകരണത്തിന് വാദമുന്നയിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ബീഹാര്‍ ഗവര്‍ണറില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. ഭൂരിപക്ഷം ഞങ്ങള്‍ക്ക് അനുകൂലമായാണ്. ഇക്കാര്യം ഞങ്ങള്‍ പ്രസിഡന്റിനെ അറിയിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 2.15ഓടെ ഞങ്ങള്‍ പ്രസിഡന്റിനെ കാണും നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
SUMMARY: Former Bihar chief minister Nitish Kumar will meet President Pranab Mukherjee on Wednesday. He brought the Bihar battle to Delhi on Tuesday night with 130 MLAs who support his claim to form a new government and whom he wants to present before the President to show he enjoys majority support.
Keywords: Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.