Assaulted | '14 കാരിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പരിസരത്തെത്തിയ പ്രധാന അധ്യാപകനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു'

 




പട്‌ന: (www.kvartha.com) 14 കാരിയെ തട്ടിക്കൊണ്ടുപോയി ഒരു കൂട്ടം ആണ്‍കുട്ടികളും പിന്നാലെ പ്രധാന അധ്യാപകനും പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടി ശൗചാലയത്തില്‍ പോകാന്‍ ഇറങ്ങിയ സമയത്താണ് ഒരു കൂട്ടം ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ആണ്‍കുട്ടികളില്‍ ഒരാള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തത്. 

നാല് കൗമരക്കാരായ ആണ്‍കുട്ടികള്‍ അവളെ വായപൊത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ അവളെ കുറച്ചു ദൂരെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവര്‍ പിടിച്ചുകൊണ്ടുപോയി. ആണ്‍കുട്ടികളില്‍ ഒരാള്‍ അവളെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.

ഇതേ സമയം സംഭവം വീക്ഷിച്ചുകൊണ്ട് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സുരേന്ദ്ര കുമാര്‍ ഭാസ്‌കര്‍ സ്ഥലത്തെത്തിയതോടെ മറ്റു പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാല് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകുന്നത് സുരേന്ദ്ര കുമാര്‍ ഭാസ്‌കര്‍ കണ്ടിരുന്നു. ഇവരെ പിന്തുടര്‍ന്നാണ് ഇയാള്‍ സംഭവസ്ഥലത്ത് എത്തിയത്. ഇയാളെ കണ്ടപ്പോള്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ സഹായിക്കുന്നതിന് പകരം പെണ്‍കുട്ടിയെ പ്രധാനാധ്യാപകനും ബലാത്സംഗം ചെയ്തു.

Assaulted | '14 കാരിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പരിസരത്തെത്തിയ പ്രധാന അധ്യാപകനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു'


അയാള്‍ ആണ്‍കുട്ടികളുടെ ആക്രമണത്തില്‍ അവശയായ പെണ്‍കുട്ടിയെ ഭാസ്‌കര്‍ ബലാത്സംഗം ചെയ്യുകയും രക്തം വാര്‍ന്ന നിലയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. സുരേന്ദ്ര കുമാര്‍ തന്നെ രക്ഷിക്കുമെന്നാണ് കരുതിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 

സുരേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൗമരക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്. അതേ സമയം ബാക്കി മൂന്ന് കൗമരക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ് ഇവരുടെ അറസ്റ്റും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. 

സംഭവത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരം പ്രധാനാധ്യാപകനും നാല് കൗമാരക്കാര്‍ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Local-News,Teacher,Minor girls,Molestation, Case,Police, Complaint,Arrest, Bihar student molest teen, flees, then headmaster molest her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia