സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പതിനായിരം രൂപ പിഴ

 


സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പതിനായിരം രൂപ പിഴ
പാറ്റ്ന: സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പതിനായിരം രൂപ പിഴ. ബീഹാറിലെ കിഷഗ ഞ്ച് ജില്ലയിലെ കൊച്ചദം ബ്ലോക്കിലെ സുന്ദർബദി ഗ്രാമ പഞ്ചായത്താണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഭീമമായ പിഴ ചുമത്തിയത്. ഞായറാഴ്ചയാണ് നിയമം പ്രഖ്യാപിച്ചത്. സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഭീമമായ തുക പിഴയായി ഈടാക്കുന്നത്.

അവിവാഹിതരായ യുവതികൾക്കാണ് പതിനായിരം രൂപ പിഴ. വിവാഹിതരായ സ്ത്രീകൾ വീടിനുപുറത്തിറങ്ങുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയില്പെട്ടാൽ 2000 രൂപ പിഴയൊടുക്കണം. ബീഹാറിൽ ഇതാദ്യമായാണ് ഇത്തരമൊരു നിയമം പ്രഖ്യാപിക്കുന്നത്. ഇതിനുമുൻപ് ഇവിടെ സ്ത്രികൾ റോഡ് സൈഡുകളിൽ കുളിക്കുന്നതും വിലക്കിയിരുന്നു. ഒളിച്ചോട്ടങ്ങൾ, അവിഹിതബന്ധങ്ങൾ, പ്രണയബന്ധങ്ങൾ എന്നിവയിൽ മൊബൈൽ ഫോണിനുള്ള പങ്ക് കണ്ടെത്തിയതിനെത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസ്തുത നിയമം നടപ്പിലാക്കിയതെന്ന് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അലാം അറിയിച്ചു.

SUMMERY: Patna: A village panchayat in Bihar has prohibited women from using mobile phones and imposed heavy fines on them if they violated the diktat, an official said today.

Keywords: National, Mobile Phone, Patna, Bihar, Ban, Women, Fine, Village Panchayath, Law, Kishanganj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia