Arrest | സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് കര്‍ണാടകയില്‍ വച്ച്

 
Bikaram Bishnoi Arrested in Karnataka for Threatening Salman Khan
Bikaram Bishnoi Arrested in Karnataka for Threatening Salman Khan

Photo Credit: Facebook / Salman Khan

● പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി
● കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഇവിടെ താമസിച്ചുവരികയായിരുന്നു
● 32-കാരനായ ബിക്കാറാം രാജസ്താന്‍ സ്വദേശിയാണ്
● സല്‍മാന്‍ ഖാനെതിരെ തുടര്‍ചയായി മൂന്ന് ഭീഷണി സന്ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്

ബെംഗ്ലൂരു: (KVARTHA) ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ബിക്കാറാം ബിഷ്ണോയി എന്നയാള്‍ അറസ്റ്റില്‍. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഇവിടെ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 32-കാരനായ ബിക്കാറാം രാജസ്താന്‍ സ്വദേശിയാണ്.


രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ് ണോയ് യുടെ സഹോദരനെന്ന് എന്ന് അവകാശപ്പെട്ടായിരുന്നു മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് കഴിഞ്ഞദിവസം സന്ദേശം അയച്ചത്. 

 

എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം വന്നത്. സല്‍മാന്‍ ഖാനെതിരെ തുടര്‍ചയായി മൂന്ന് ഭീഷണി സന്ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്. പിന്നാലെ താരത്തിന്റെ വീട്ടിലെ സുരക്ഷാ വര്‍ധിപ്പിച്ചിരുന്നു.

#SalmanKhan #BollywoodNews #MurderCase #Threat #KarnatakaArrest #LawrenceBishnoi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia