കാവല്‍ക്കാരന് നേരെ വെടിവെച്ച് എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപ കവര്‍ന്നു

 


ഡെല്‍ഹി: (www.kvartha.com 29.11.2014) കാവല്‍ക്കാരനെ വെടിവെച്ച് എടിഎമ്മില്‍ നിക്ഷേപിക്കാന്‍ വാനില്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ശനിയാഴ്ച പട്ടാപ്പകല്‍ തലസ്ഥാന നഗരിയിലാണ് വന്‍ കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വാഹനം തടഞ്ഞുനിര്‍ത്തി പണവുമായി കടന്നുകളഞ്ഞത്.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം കമലനഗറിലാണ് സംഭവം.  ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പണവുമായി വന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദൃക്‌സാക്ഷികളാണ് വിവരം പോലീസിനെ അറിയിച്ചത്.  സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ജീവനക്കാരനാണ് വെടിയേറ്റത്. കമലനഗര്‍, രൂപ്‌നഗര്‍ പ്രദേശങ്ങളിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള പണമാണ് വാനിലുണ്ടായിരുന്നത്. അക്രമികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വാനില്‍ പണം കൊണ്ടുവരുന്ന വിവരം അറിയാവുന്ന ആരോ ആണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപക് മിശ്രയുടെ നേതൃത്വത്തില്‍ നിരവധി പോലീസ് സംഘങ്ങള്‍ അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നുണ്ട്.  സമീപത്തെ സിസിസിടിവി ക്യാമറകള്‍ പരിശോധിച്ച് കവര്‍ച്ചക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
കാവല്‍ക്കാരന് നേരെ വെടിവെച്ച് എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപ കവര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഇനി സഹിച്ചു നില്‍ക്കേണ്ട; പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതു മൂത്രപ്പുര ഉദ്ഘാടനം ചെയ്തു
Keywords:   Bikers loot Rs 1.5 crore from ATM cash van in Delhi, Police, Injured, Gun attack, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia