Supreme Court | ബൽഖീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി; പ്രതികളോട് ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദേശം; ഹര്‍ജി തള്ളി

 


ന്യൂഡെല്‍ഹി: (KVARTHA) ബൽഖീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. പ്രതികളോട് ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച കോടതി 11 പ്രതികള്‍ നല്‍കിയ ഹര്‍ജികളും തള്ളി. ഞായറാഴ്ച തന്നെ ജയില്‍ അധികൃതര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. 
Supreme Court | ബൽഖീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി; പ്രതികളോട് ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദേശം; ഹര്‍ജി തള്ളി
കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലില്‍ തിരികെ എത്തണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 11 പേരും വ്യക്തിപരമായ ഓരോ കാരണങ്ങളും പറഞ്ഞ് കീഴടങ്ങാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ഗുജറാത് കലാപത്തിനിടെ ബൽഖീസ് ബാനു ഉള്‍പെടെ എട്ട് സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുള്‍പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത് സര്‍കാര്‍ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. മുഴുവന്‍ പ്രതികളും ജയിലില്‍ തിരികെ എത്തണമെന്നും നിര്‍ദേശിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ് ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ ഭായ് വൊഹാനിയ, പ്രദീപ് മോര്‍ദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികള്‍.

Keywords:  Bilkis Banu Case: Here's What Supreme Court Said On Surrender Of All Convicts, New Delhi, News, Supreme Court, Bilkis Banu Case, Accused, Surrender, Jail, Petition, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia