Political Conflict | നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പേ ബിജെപി - എഎപി പോര്; പുകമൂടിയ ഡല്‍ഹി ആര് ഭരിക്കും?
● ബിജെപി, AAP തമ്മിലുള്ള ശക്തമായ പ്രചാരണം തുടരുന്നു.
● ആം ആദ്മി പാർട്ടി, BJP എതിരായി പരസ്യമായ ആരോപണങ്ങൾ ഉന്നയിച്ചു.
● നിയമസഭാ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങൾ വരെ ഉൾപ്പെടുത്തി.
ന്യൂഡല്‍ഹി: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ ബിജെപി - ആം ആദ്മി പാര്‍ട്ടി പോര് ശക്തമായി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഡല്‍ഹി ഏതു വിധേനെയെങ്കിലും പിടിക്കണമെന്ന വാശിയിലാണ് എന്നാല്‍ തങ്ങള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അംആദ്മി പാര്‍ട്ടി. തങ്ങളെ തറ പറ്റിക്കാനായി ബി.ജെ.പി കുതന്ത്രങ്ങള്‍ പയറ്റുന്നുവെന്നാണ് ആപ്പിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി ജെ പി വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന ബിജെപി നടപടിയെയും ആം ആദ്മി നേതാവ് അതിഷി ചോദ്യം ചെയ്യുന്നു. എന്നാല്‍ മതപരമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ഒരു ഫയലും തന്റെ പക്കല്‍ എത്തിയിട്ടില്ലെന്നായിരുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ അതിഷിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞത്. സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ആം ആദ്മിയെന്ന് വി കെ സക്‌സേന പ്രതികരിച്ചു.
കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന ഹിന്ദു വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഹിന്ദുവാണ് അരവിന്ദ് കെജ്രിവാളെന്നും ബിജെപി പരിഹസിച്ചു. 20 സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ ഉണ്ടായിട്ടും പുരോഹിതന്മാരെ ബഹുമാനിക്കാന്‍ കഴിയാത്തവരാണ് ബിജെപിയെന്ന് കെജ്രിവാളും ഇതിനു മറുപടിയായി തിരിച്ചടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഡല്‍ഹിയില്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഡബിള്‍ എന്‍ജിന്‍ ഭരണമാണ് ഡല്‍ഹിക്ക് നല്ലതെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ഡല്‍ഹി സംസ്ഥാന ഭരണം ലഭിച്ചാല്‍ കേന്ദ്രഭരണത്തിന്റെ വികസന ആനുകൂല്യങ്ങളും ഫണ്ടുകളും കൂടുതലായി ലഭിക്കുമെന്നും അതോടെ ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തങ്ങള്‍ നടപ്പിലാക്കിയ ജനക്ഷേമകരമായ പദ്ധതികള്‍ തുണയാകുമെന്ന വിശ്വാസത്തിലാണ് അം ആദ്മി നേതൃത്വം.
കുടിവെള്ള വിതരണം സൗജന്യമാക്കിയതും കറന്റ് ബില്‍ കുറച്ചതും പൊതുഗതാഗത രംഗത്ത് ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളുമൊക്കെ വോട്ടായി മാറുമെന്ന് ആപ്പ് കരുതുന്നു.
എന്നാല്‍ മദ്യനയ അഴിമതി കേസില്‍ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍ കിടക്കേണ്ടി വന്നത് ആപ്പിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ആപ്പ് ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായതിനാല്‍ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ തനിയെ കോണ്‍ഗ്രസ് ഭാഗ്യ പരിക്ഷണത്തിന് ഇറങ്ങിയേക്കും. അതേസമയം ഇതിനോടകം എഎപി ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികകള്‍ പുറത്തിറക്കിയിട്ടുണ്ട്.
#BJP #AAP #DelhiElections #ElectionCampaign #PoliticalConflict #DelhiNews