Complaint | പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതവികാരങ്ങള്‍ ഉപയോഗിക്കുന്നു; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബിജെപി

 


ന്യൂഡെല്‍ഹി: (KVARTHA) പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതവികാരങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ രാജസ്താനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാന്‍ ഉപയോഗിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

Complaint | പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതവികാരങ്ങള്‍ ഉപയോഗിക്കുന്നു; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബിജെപി

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും അര്‍ജുന്‍ റാം മേഘ് വാളും പാര്‍ടി നേതാക്കളായ അനില്‍ ബനുലി, ഓം പഥക് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് പ്രിയങ്കക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.

ഒക്ടോബര്‍ 20ന് പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി ക്ഷേത്രത്തിന് നല്‍കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ടിവിയില്‍ കണ്ടെന്നും ഇത് ശരിയാണോ എന്നറിയില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഒന്നും ഉണ്ടാവില്ലെന്നാണ് ആ കവറുകള്‍ കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

നിയമപ്രകാരം പ്രിയങ്ക ചെയ്തത് കുറ്റമാണെന്നാണ് കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. പ്രിയങ്ക ഗാന്ധി നിയമത്തിന് അതീതയാണോ എന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതവികാരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും മേഘ് വാള്‍ പറഞ്ഞു. മോദിയുടെ സംഭാവനയുമായി ബന്ധപ്പെട്ട അവകാശവാദം നുണയാണെന്നും ജനുവരിയില്‍ പ്രധാനമന്ത്രി നടത്തിയ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ഇപ്പോഴും കള്ളം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസം വിളിച്ചോതിക്കൊണ്ട് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന അടിത്തറയെ ലംഘിച്ചിരിക്കുന്നുവെന്ന് ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords:  BJP accuses Priyanka Gandhi of making false claims related to PM Modi's temple visit in Rajasthan, seeks action from EC, New Delhi, News, BJP, Complaint, Priyanka Gandhi, Politics, Congress, Election Commission, Politics, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia