കുറ്റവാളികളായ നേതാക്കളെ യോഗ്യരാക്കുന്ന ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് ഒപ്പുവെക്കരുതെന്ന് ബിജെപി
Sep 25, 2013, 11:10 IST
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ രണ്ടുവർഷത്തിലധികം ശിക്ഷിക്കപ്പെട്ടിട്ടുള്ള എംപിമാരെയും എം.എൽ.എമാരെയും യോഗ്യരാക്കുന്ന ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവെക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി ഇതിന് എതിരാണെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
2 വർഷം ശിക്ഷിക്കപ്പെട്ടിട്ടുള്ള നേതാക്കളെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യരാക്കിയ സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കാൻ കഴിയാതിരുന്നതിനാലാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായത്.
ഓർഡിസൻസ് പ്രകാരം ശിക്ഷിക്കപ്പെടുന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും അപ്പീൽ കോടതികൾ അംഗീകരിച്ച് ശിക്ഷ സ്‌റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യതയുണ്ടാകില്ല. എന്നാൽ സഭയിൽ വോട്ടു ചെയ്യാനും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാനും ഇവർക്ക് വിലക്കുണ്ടാകും.
ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെടുന്ന ജനപ്രതികളും അയോഗ്യരാണെന്നാണ് ജൂലായ് 10ന് സുപ്രീംകോടതി വിധിച്ചത്. വിധിക്കെതിരെ വിവിധ രാഷ്‌ട്രീയ കക്ഷികൾ ഒന്നിക്കുകയും നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കോൺഗ്രസ് രാജ്യസഭാ എംപി റഷീദ് മസൂദ് അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഓർഡിനൻസിന് അനുമതി നൽകിയതിന് ഏറെ പ്രാധാന്യമുണ്ട്. കൂടാതെ ഈമാസം 30ന് കാലിത്തീറ്റ കുംഭകോണ കേസിൽ വിധി എതിരായാൽ യു.പി.എ സർക്കാരിനെ പുറത്തുനിന്ന് പിന്താങ്ങുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും ഓർഡിനൻസ് പ്രയോജനപ്പെടും.
SUMMARY: New Delhi: An ordinance hurriedly approved by the cabinet on Tuesday, to protect convicted MPs and MLAs from disqualification, has sparked off another political confrontation between the government and the opposition
Keywords: New Delhi, Supreme Court of India, National, Rejects, Review, Verdict, Convicted, Lawmakers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.