നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബി ജെ പി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന്; തെളിവുകള്‍ പുറത്തുവിട്ടു
Nov 25, 2016, 18:24 IST
ഡല്‍ഹി: (www.kvartha.com 25.11.2016) നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നത് തൊട്ടുമുമ്പ് ബി ജെ പി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന് ആരോപണം. രാജ്യത്തെ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപത്തിന് മുമ്പ് ബീഹാറില്‍ ബി ജെ പി എട്ട് കോടിയുടെ ഭൂമി ഇടപാട് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരം Catchnews.com എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്.
ഇടപാട് നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. അതേസമയം ഇടപാടിന് പിന്നില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ബീഹാറില്‍ നടന്ന ചില ഇടപാടുകള്‍ അമിത് ഷായ്ക്ക് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.
എട്ട് ലക്ഷം മുതല്‍ 1.16 കോടി വരെ ഭൂമിക്കായി മുടക്കിയിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. നവംബര്‍ ആദ്യവാരമായിരുന്നു ഇടപാടുകള്‍ നടന്നത്. മധുബനി, കാടിഹാര്‍, മധേപുര, ലഖിസാരൈ, കിഷന്‍ഗഞ്ച്, അര്‍വാള്‍ തുടങ്ങിയ സ്ഥലങ്ങിളിലെ ഭൂമി ഇടപാടുകളെക്കുറിച്ചാണ് ആരോപണം.
അതിനിടെ ഇക്കാര്യത്തില്‍ ബി ജെ പി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ സോസ് രംഗത്തു വന്നു.
Keywords : New Delhi, BJP, Congress, National, Bihar, Land, Amit Shah, Twitter, BJP Bought Land Worth Crores Before Announcing Demonetisation: Reports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.