ബിജെപി ഭയം: വാദ്രയുടെ 4 കമ്പനികള്‍ പൂട്ടി

 


ന്യൂഡല്‍ഹി: (www.kvartha.com 06.11.2014) ബിജെപിയെ ഭയന്ന് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഹരിയാനയിലേയും രാജസ്ഥാനിലേയും കമ്പനികള്‍ അടച്ചുപൂട്ടുന്നു. ഹരിയാനയില്‍ പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ അനധികൃത ഭൂമിയിടപാടില്‍ വാദ്രയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 4 കമ്പനികളാണ് വാദ്ര അടച്ചുപൂട്ടിയത്.

കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാദ്രയ്ക്ക് രാജസ്ഥാനിലും ഹരിയാനയിലുമായി 6 കമ്പനികളാണുള്ളത്. ഇതില്‍ 4 എണ്ണമാണ് അടച്ചുപൂട്ടിയത്.

ലൈഫ് ലൈന്‍ ആഗ്രോടെക് െ്രെപവറ്റ് ലിമിറ്റഡ്, ഗ്രീന്‍ വേവ് ആഗ്രോ െ്രെപവറ്റ് ലിമിറ്റഡ്, റൈറ്റ് ലൈന്‍ അഗ്രിക്കള്‍ച്ചര്‍ െ്രെപവറ്റ് ലിമിറ്റഡ്, െ്രെപം ടൈം ആഗ്രോ െ്രെപവറ്റ് ലിമിറ്റഡ് എന്നിവയാണ് അടച്ചുപൂട്ടിയ കമ്പനികള്‍.

ബിജെപി ഭയം: വാദ്രയുടെ 4 കമ്പനികള്‍ പൂട്ടിഫ്യൂച്ച്വര്‍ ഇന്‍ഫ്രാ ആഗ്രോ െ്രെപവറ്റ് ലിമിറ്റഡ്, ബെസ്റ്റ് സീസണ്‍സ് ആഗ്രോ െ്രെപവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഈ 6 കമ്പനികളും 2012ലാണ് ആരംഭിച്ചത്.

കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതോടെയണ് വാദ്ര കമ്പനികള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം മേയ് വരെ ഈ 6 കമ്പനികളും പ്രവര്‍ത്തിച്ചുവന്നിരുന്നു. മേയ്ക്ക് ശേഷമാണ് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റത്.

SUMMARY: New Delhi: Days after the new BJP government in Haryana announced that Robert Vadra's land deals will be probed, it has come to light that the son-in-law of Congress president Sonia Gandhi is now winding down his businesses.

Keywords: Robert Vadra, Bharatiya Janata Party, Haryana, Rajasthan, Ministry of Corporate Affairs, Indian National Congress, Vadra land deal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia