Kidnapped | ഗുജറാതിലെ എഎപിയുടെ സ്ഥാനാര്‍ഥിയേയും കുടുംബത്തേയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് മനീഷ് സിസോദിയ
Nov 16, 2022, 13:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാതിലെ എഎപിയുടെ സ്ഥാനാര്‍ഥിയേയും കുടുംബത്തേയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എഎപി സ്ഥാനാര്‍ഥി കഞ്ചന്‍ ജരിവാലയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് പറഞ്ഞ സിസോദിയ അവരെ ബിജെപി തട്ടികൊണ്ടുപോയതാണെന്നും പരാതിപ്പെട്ടു.
എഎപിയുടെ സൂറതില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് കഞ്ചന്‍ ജരിവാല. കഞ്ചനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായി. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം ഓഫീസില്‍ നിന്നിറങ്ങിയ കഞ്ചനെ ബിജെപിയുടെ ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് അറിയില്ല. ഇത് അപകടമാണ്. സ്ഥാനാര്‍ഥിയെ മാത്രമല്ല ജനാധിപത്യത്തേയുമാണ് തട്ടികൊണ്ടുപോയത് എന്നും സിസോദിയ പറഞ്ഞു.
ഗുജറാത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയം ബിജെപിക്കുണ്ട്, അതുകൊണ്ടാണ് എഎപിയുടെ സ്ഥാനാര്‍ഥിയെ തട്ടികൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി സ്ഥാനാര്‍ഥിയെ കാണാതായതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും ട്വീറ്റ് ചെയ്തിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി കഞ്ചനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ രണ്ടുഘട്ടങ്ങളായാണ് ഗുജറാത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.
Keywords: BJP kidnapped AAP candidate, alleges Manish Sisodia, New Delhi, News, Politics, Chief Minister, AAP, Kidnap, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.