കിടക്കകള്‍, ഓക്സിജന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബിഹാര്‍; ഡോക്ടര്‍ സുഹൃത്തുക്കള്‍ പോലും ഫോണെടുക്കുന്നില്ല; ദയനീയസ്ഥതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബിജെപി അധ്യക്ഷന്‍
May 1, 2021, 15:48 IST
പട്ന: (www.kvartha.com 01.05.2021) കിടക്കകള്‍, ഓക്സിജന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ബിഹാറിലെ സ്ഥതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി അധ്യക്ഷനും ലോക്സഭാ അംഗവുമായ സഞ്ജയ് ജെയ്സ്വാള്‍. സംസ്ഥാനത്തെ സ്ഥിതി ദയനീയമാണെന്നും ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തന്റെ മണ്ഡലമായ ചമ്പാരനില്‍ പുതിയ കിടക്കകളും ഓക്സിജന്‍ സംവിധാനങ്ങളും എത്തിച്ചിട്ടും തികയാത്ത അവസ്ഥയാണ്. കിടക്കകളുടെ എണ്ണം എത്ര വര്‍ധിപ്പിച്ചിട്ടും മതിയാകുന്നില്ല. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ എത്തി' ജെയ്സ്വാള്‍ പറയുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തനിക്കറിയാവുന്ന നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പട്നയിലെ എന്റെ ഡോക്ടര്‍ സുഹൃത്തുക്കള്‍ പോലും ഫോണെടുക്കാത്ത അവസ്ഥയിലെത്തി. നിലവിലെ സാഹചര്യത്തില്‍ അവര്‍ നിസ്സഹായരായിരിക്കാമെന്നും അദ്ദേഹം കുറിച്ചു.
അതേസമയം ബിജെപി അധ്യക്ഷന്റെ പോസ്റ്റിനെ ആര്‍ജെഡി രൂക്ഷമായാണ് നേരിട്ടത്. മറ്റ് ബിജെപി നേതാക്കള്‍ക്കൊപ്പം ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ അദ്ദേഹത്തിന്റെ കോവിഡിനെ കുറിച്ചുള്ള അറിവും അവബോധവും എവിടെപോയെന്ന് ആര്‍ജെഡി ദേശീയ വാക്താവ് തിവാരി ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. കൊറോണയുടെ ആദ്യ തരംഗത്തില്‍ നിന്ന് എന്തുകൊണ്ട് പഠിച്ചില്ല. എന്തുകൊണ്ട് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതെന്നും തിവാരി ചോദിച്ചു.
Keywords: BJP leader expresses concern over Bihar's health facilities, Patna, Bihar, BJP, Facebook Post, Criticism, Patient, Hospital, Treatment, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.