ഡല്‍ഹി നിയമസഭ പ്രോടെം സ്പീക്കറാകാന്‍ കഴിയില്ലെന്ന് ബിജെപിയുടെ ജഗദീഷ് മുഖി

 


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ പ്രോടെം സ്പീക്കറാകാനില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ജഗദീഷ് മുഖി. തീരുമാനമെടുത്തത് പാര്‍ട്ടിയാണെന്നും ജഗദീഷ് വ്യക്തമാക്കി. ബിജെപി എം.എല്‍.എമാര്‍ ആരും തന്നെ പ്രോടെം സ്പീക്കര്‍ പദവി ഏറ്റെടുക്കേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. പാര്‍ട്ടി തീരുമാനം നിയമസഭ സെക്രട്ടറിയെ അറിയിച്ചതായും ജഗദീഷ് പറഞ്ഞു.

ലഫ്. ഗവര്‍ണര്‍ ജംഗില്‍ നിന്നും പ്രോടെം സ്പീക്കറാകാനുള്ള ഉത്തരവ് ലഭിച്ചയുടനെ താന്‍ വിവരം പാര്‍ട്ടിയെ അറിയിച്ചതായി ജഗദീഷ് മുഖി പറഞ്ഞു.
ഡല്‍ഹി നിയമസഭ പ്രോടെം സ്പീക്കറാകാന്‍ കഴിയില്ലെന്ന് ബിജെപിയുടെ ജഗദീഷ് മുഖിമുന്‍ ധനകാര്യ മന്ത്രിയായിരുന്ന ജഗദീഷ് മുഖി പ്രോടെം സ്പീക്കര്‍ പദവി ഏറ്റെടുക്കുന്നതിനെ പാര്‍ട്ടി വിലക്കിയെങ്കിലും സ്പീക്കര്‍ പദവിയിലേയ്ക്ക് നടക്കുന്ന മല്‍സരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നാണ് സൂചന.

 പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് പ്രോടെം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ്.

SUMMARY: New Delhi: Senior BJP leader and MLA Jagdish Mukhi declined to be the pro-tem Speaker of Delhi Assembly on Monday.
Keywords: National, Aam Aadmi Party, AAP, BJP, Delhi, Delhi Assembly, Jagdish Mukhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia