KS Eshwarappa | ബിജെപി റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കെ എസ് ഈശ്വരപ്പ; പത്രിക സമര്‍പ്പിച്ചു
Apr 12, 2024, 21:18 IST
മംഗ്ലൂരു: (KVARTHA) ബിജെപി റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ എസ് ഈശ്വരപ്പ. അടുത്ത മാസം ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ്ഗ ലോക്‌സഭ മണ്ഡലത്തില്‍ വെള്ളിയാഴ്ച റിബല്‍ സ്ഥാനാര്‍ഥിയായി ഈശ്വരപ്പ പത്രിക സമര്‍പ്പിച്ചു.
ശിവമോഗ്ഗ ജില്ലാ ഡെപ്യൂടി കമീഷണര്‍ ഓഫിസിലേക്ക് പടുകൂറ്റന്‍ പ്രകടന അകമ്പടിയോടെ ആവേശപൂര്‍വമാണ് സ്ഥാനാര്‍ഥിയും അനുയായികളും എത്തിയത്. ശിവമോഗ്ഗ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളില്‍ നിന്നുമായി 20,000ത്തോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ കാറ്റില്‍ പറത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോടോ ഉള്‍പെട്ട പോസ്റ്ററുകളും ബാനറുകളും ഈശ്വരപ്പ തന്റെ പ്രകടനത്തില്‍ ഉയര്‍ത്തി. പത്രിക സമര്‍പ്പണത്തിനെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി എസ് യദ്യൂരപ്പയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈശ്വരപ്പ നടത്തിയത്.
'ഇന്ന് മുതല്‍ പോളിങ് അവസാനിക്കും വരെ പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് ഉണ്ടാവും. അവര്‍ വീടുവീടാന്തരം കയറി, തന്നോടും സാധാരണ പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച അനീതിയെക്കുറിച്ച് പറയും. പിതാവും (ബിഎസ് യദ്യൂരപ്പ) പുത്രനും (ബിജെപി സംസ്ഥാന പ്രസിഡന്റ് ബിവൈ വിജയേന്ദ്ര) നടപ്പാക്കുന്ന തന്നിഷ്ടത്തില്‍ നോവുന്ന, വീര്‍പ്പുമുട്ടുന്ന അടിത്തട്ടിലെ പ്രവര്‍ത്തകരുടെ സങ്കടങ്ങള്‍ ഉണര്‍ത്തും.
ശിവമോഗ്ഗയിലെ വോടര്‍മാര്‍ തുണക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാന്‍ ജയിക്കും, എന്നെയേ ഈ ജനത ജയിപ്പിക്കൂ' എന്നും പത്രിക സമര്‍പ്പണ ശേഷം ഈശ്വരപ്പ തൊണ്ടയിടറി മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹാവേരി മണ്ഡലത്തില്‍ തന്റെ മകന്‍ കെഇ കാന്തേശിനെ സ്ഥാനാര്‍ഥിയാക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും യദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.
യദ്യൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ ബിവൈ രാഘവേന്ദ്ര (ബിജെപി), കന്നട സൂപ്പര്‍ സ്റ്റാര്‍ ഡോ. ശിവരാജ് കുമാറിന്റെ ഭാര്യയും മുന്‍മുഖ്യമന്ത്രി എസ് ബങ്കാരപ്പയുടെ മകളുമായ ഗീത ശിവരാജ് കുമാര്‍ (കോണ്‍ഗ്രസ്) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

Keywords: BJP leader KS Eshwarappa submits nomination papers as independent candidate in Shivamogga Lok Sabha seat, Mangalore, News, Politics, BJP Leader KS Eshwarappa, Allegation, BJP, Nomination Submitted, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.