Kushboo | ഗുരുതരമായ ആരോഗ്യപ്രശ്‌നം അലട്ടുന്നു; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തവണ പങ്കെടുക്കില്ലെന്ന് നടി ഖുഷ്ബു

 


ചെന്നൈ: (KVARTHA) ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാക്കി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയ്ക്ക് അയച്ച കുറിപ്പിലാണ് തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ താരം വിശദമാക്കിയത്. ഇതുസംബന്ധിച്ച കുറിപ്പ് ഖുഷ്ബു എക്‌സില്‍ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.

Kushboo | ഗുരുതരമായ ആരോഗ്യപ്രശ്‌നം അലട്ടുന്നു; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തവണ പങ്കെടുക്കില്ലെന്ന് നടി ഖുഷ്ബു


ആരോഗ്യം മുന്‍നിര്‍ത്തി ചിലപ്പോള്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാമെന്നും താനിപ്പോള്‍ അത്തരമൊരു സാഹചര്യത്തിലാണെന്നും കത്തില്‍ ഖുഷ്ബു ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ 2019ല്‍ ടെയ്ല്‍ ബോണിനുണ്ടായ പരുക്ക് ഗുരുതരമായിരിക്കുകയാണ്. അടിയന്തര ശ്രദ്ധ വേണ്ടതിനാല്‍ പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പരുക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാന്‍ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും ഖുശ്ബു എക്‌സില്‍ കുറിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതോടെ തന്റെ ആരോഗ്യസ്ഥിതി വഷളായെന്നാണ് അവര്‍ നഡ്ഡയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. നിര്‍ണായക സമയത്ത് വിട്ടുനില്‍ക്കേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും എന്നാല്‍ ബിജെപിയുടെ നയങ്ങളും പദ്ധതികളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് പ്രചാരണരംഗത്ത് താന്‍ സജീവമായിരിക്കുമെന്നും ഖുഷ്ബു പറഞ്ഞു. മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് വീക്ഷിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കത്തില്‍ കുറിച്ചു.

Keywords: BJP leader Kushboo pulls out of LS poll campaign, cites injury, Chennai, News, BJP Leader Kushboo, Lok Sabha Election, Campaign, Social Media, Letter, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia