വരുണ്‍ഗാന്ധിയും തരൂരും ചര്‍ച്ച ചെയ്തതെന്ത്? രാഷ്ട്രീയ മേഖലയില്‍ ആകാംക്ഷ

 


ഡെല്‍ഹി: (www.kvartha.com 22.01.2015) മുതിര്‍ന്ന ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്തായിരിക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ മേഖലയില്‍ ആകാംക്ഷ.

ബുധനാഴ്ച വൈകുന്നേരം ഡെല്‍ഹിയിലുള്ള തരൂരിന്റെ ലോധി എസ്‌റ്റേറ്റ് വസതിയിലെത്തിയാണ് വരുണ്‍ തരൂരുമായി കൂടിക്കാഴ്ച നടത്തിയത്.  പത്ത് മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വരുണ്‍ മടങ്ങി. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള വ്യക്തമായ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വരുണ്‍ തയ്യാറായില്ല.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് കഴിഞ്ഞദിവസം തരൂരിനെ  ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വരുണ്‍ഗാന്ധിയുടെ സന്ദര്‍ശനം. അടുത്തിടെ മാധ്യമങ്ങളിലൂടെയുള്ള തരൂരിന്റെ മോഡി പ്രീതി കോണ്‍ഗ്രസിനകത്ത് ഏരെ ചര്‍ച്ചാ വിഷയമായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തരൂരിന്റെ മോഡി പ്രീതിക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

സുനന്ദയുടെ മരണത്തില്‍ തരൂര്‍ ഇപ്പോള്‍ ആരോപണ വിധേയനായിരിക്കയാണ്. ഈ സാഹചര്യത്തില്‍ തരൂരിന്റെ രാജിക്കുവേണ്ടി മുറവിളിയും തുടങ്ങിയിട്ടുണ്ട്. അതിനിടയാണ് തരൂരിന്റെ മോഡി പ്രീതിയും, വരുണ്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും.

വരുണ്‍ഗാന്ധിയും തരൂരും ചര്‍ച്ച ചെയ്തതെന്ത്? രാഷ്ട്രീയ മേഖലയില്‍ ആകാംക്ഷഎന്നാല്‍ വിദേശകാര്യ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് താന്‍ തരൂരിനെ സന്ദര്‍ശിച്ചതെന്ന് വരുണ്‍ പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം, വരുണ്‍ ഗാന്ധിയെ വീട്ടിലേക്ക് ക്ഷണിച്ചത് തരൂരിന്റെ തന്ത്രമെന്നാണ്  ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ  ആരോപണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  BJP leader Varun Gandhi meets Shashi Tharoor, New Delhi, Thiruvananthapuram, Media, BJP, Congress, Resignation, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia