കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്ളൈ ഓവെറില്‍ കുടുങ്ങിയ സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജ; നരേന്ദ്ര മോദിയുടെ ദീര്‍ഘായുസിനായി മഹാമൃത്യുഞ്ജയ ഹോമം നടത്താനുള്ള നീക്കവുമായി ബിജെപി
Jan 6, 2022, 17:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.01.2022) കര്‍ഷക രോഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം പഞ്ചാബിലെ ഫ്ളൈ ഓവെറില്‍ കുടുങ്ങിയ സംഭവത്തിന് പിന്നാലെ മോദിയുടെ ദീര്‍ഘായുസിനായി മഹാമൃത്യുഞ്ജയ ഹോമം നടത്താനുള്ള നീക്കവുമായി ബി ജെ പി. സംസ്ഥാന, ദേശീയ നേതാക്കള്‍ പൂജയില്‍ പങ്കെടുക്കുമെന്ന് പാര്‍ടി വക്താവ് അറിയിച്ചു.
ഡെല്‍ഹിയില്‍ വിവിധ ക്ഷേത്രങ്ങളിലായി പൂജാചടങ്ങുകള്‍ നടക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപാലിലെ ഗുഹാക്ഷേത്രത്തിലായിരിക്കും മൃത്യുഞ്ജയ ജപം നടത്തുക.
മഹാലേശ്വറിലും ഓംകാരേശ്വറിലും പൂജ നടക്കും. വാരണസിയില്‍ കാലഭൈരവ മന്ദിരത്തില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. മാത്രമല്ല, ജനങ്ങള്‍ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ മഹാമൃത്യുഞ്ജയ പൂജ നടത്തും. ഡെല്‍ഹി ജനറല്‍ സെക്രടറി അരുണ്‍ സിംഗ്, ദുഷ്യന്ത് ഗൗതം, ബൈജയന്ത് പാണ്ഡ എന്നിവര്‍ കൊണോട് പ്ലേസിലെ ഹനുമാന്‍ മന്ദിരത്തില്‍ പൂജ നടത്തി.
കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്ളൈ ഓവെറില്‍ 20 മിനിട്ട് കുടുങ്ങിയ സംഭവത്തില്‍ രോഷം മറച്ചുവയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 'നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി. ഞാന്‍ ഭടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയല്ലോ'- ഭടിന്‍ഡ വിമാനത്താവളത്തില്‍ തിരികെയെത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ബി ജെ പി. പ്രധാനമന്ത്രിയെ റോഡില്‍ തടയാന്‍ പഞ്ചാബ് സര്‍കാര്‍ അവസരമൊരുക്കിയെന്ന് ചില പൊലീസ് രേഖകള്‍ പുറത്തുവിട്ട് ബി ജെ പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
കര്‍ഷകരുടെ പ്രതിഷേധം മുന്നില്‍ കണ്ട് പഞ്ചാബ് എ ഡി ജി പി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ് പുറത്തുവിട്ടാണ് കോണ്‍ഗ്രസിനെതിരെ ബി ജെ പി ആരോപണം നടത്തിയത്. കര്‍ഷകര്‍ റോഡ് ഉപരോധിച്ചാല്‍ പ്രധാനമന്ത്രിക്ക് പോകാന്‍ ബദല്‍ റൂട് ഒരുക്കണമെന്ന നിര്‍ദേശം കത്തിലുണ്ട്. റോഡ് ഉപരോധം ഉണ്ടാകുമെന്ന് പഞ്ചാബ് സര്‍കാരിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് കത്ത് പുറത്തുവിട്ടുകൊണ്ട് ബി ജെ പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വിവരങ്ങള്‍ എസ്പിജിയില്‍ നിന്ന് മറച്ചുവെച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമുണ്ടായി എന്ന ആരോപണം കടുപ്പിക്കുകയാണ് ബി ജെ പി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയെയും ഡി ജി പിയെയും പുറത്താക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ പഞ്ചാബ് ഗവര്‍ണറെ കണ്ടു.
അതിനിടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ വീഴ്ചയുണ്ടായതില്‍ രാഷ്ട്രപതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപരാഷ്ട്രപതിയും ആശങ്ക അറിയിച്ചു. രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നന്ദി അര്‍പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഊര്‍ജം പകരുന്നുവെന്നും മോദി പറഞ്ഞു.
Keywords: News, National, India, New Delhi, Narendra Modi, Prime Minister, BJP, Congress, Politics, BJP leaders hold special prayers for Narendra Modi's long life after Punjab security breachयशस्वी प्रधानमंत्री श्री @narendramodi जी कोटि-कोटि जनता के हृदय में बसते हैं, देश के मुकुटमणि हैं। पूरी दुनिया में भारत का मान, सम्मान, स्वाभिमान उन्होंने बढ़ाया है। वैभवशाली, गौरवशाली और संपन्न भारत का निर्माण कर रहे हैं। #LongLivePMModi https://t.co/7kzvtlCv6A pic.twitter.com/82uhwnmR3G
— Shivraj Singh Chouhan (@ChouhanShivraj) January 6, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.