Allegation | ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഡോക്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി
Sep 24, 2023, 16:48 IST
ലക് നൗ: (www.kvartha.com) ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഡോക്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. കേസില്‍ ബിജെപി നേതാവിന്റെ അനന്തരവനും ഉള്‍പെട്ടതായി ആരോപണം. മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബബ്ബന്‍ സിങിന്റെ (ഗിരീഷ് നാരായണ്‍ സിങ്) അനന്തരവനായ അജയ് നാരായണ്‍ സിങ്ങിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സുല്‍ത്വാന്‍പൂരിലെ കമ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ശാസ്ത്രി നഗര്‍ സ്വദേശിയായ ഘനശ്യാം തിവാരി(53) എന്ന ഡോക്ടറെ ശനിയാഴ്ചയായിരുന്നു പ്രതികള്‍ മര്‍ദിച്ചത്. ഭൂമിയുമായ ബന്ധപ്പെട്ട തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഘനശ്യാമിന്റെ ഭാര്യയാണ് അജയ്‌ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
വൈകുന്നേരം വീട്ടിലെത്തിയ ഘനശ്യാം അലമാരയില്‍ നിന്നും 3000 രൂപയെടുത്ത് പുറത്തുപോയിരുന്നു. മാപ് തയാറാക്കുന്നയാള്‍ക്ക് നല്‍കാനാണെന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് രാത്രിയോടെ പരുക്കേറ്റ നിലയില്‍ ഓടോ റിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായും ഭാര്യ പറഞ്ഞു.
ചികിത്സയ്ക്കിടെയാണ് ഡോക്ടര്‍ മരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ക്കെതിരെ ഉചിതമായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords: BJP leader's nephew accused of Assaulting doctor to death in Uttar Pradesh, UP, News, Allegation, Doctors Death, Police, BJP Leader's Nephew, Probe, Statement, Injury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.