വർഷങ്ങളായി പാർടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവർത്തകരെയും സ്വയം സേവകരെയും ഇവർ വഞ്ചിച്ചു: ബംഗാളിലെ തോൽവിയെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി
May 7, 2021, 11:20 IST
കൊല്‍ക്കത്ത: (www.kvartha.com 07.05.2021) നിയമസഭ തെരഞ്ഞെടുപ്പിലെ ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ കലഹം. ബംഗാള്‍ പാര്‍ടിയുടെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്, മറ്റ് നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ അധ്യക്ഷനും ത്രിപുര, മേഖാലയ മുന്‍ ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തി. നാല്‍വര്‍ സംഘമാണ് തോല്‍വിക്ക് കാരണമെന്നും ഇവര്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സല്‍പേരിന് കളങ്കം വരുത്തിയെന്നും റോയി പറഞ്ഞു.
വര്‍ഷങ്ങളായി പാര്‍ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെയും സ്വയം സേവകരെയും ഇവര്‍ വഞ്ചിച്ചു. ഈ നാല് പേര്‍ പഞ്ചനക്ഷത്ര ഹോടെലില്‍ ഇരുന്ന് തൃണമൂലില്‍ നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്ന് റോയി ആരോപിച്ചു.
വര്‍ഷങ്ങളായി പാര്‍ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെയും സ്വയം സേവകരെയും ഇവര്‍ വഞ്ചിച്ചു. ഈ നാല് പേര്‍ പഞ്ചനക്ഷത്ര ഹോടെലില്‍ ഇരുന്ന് തൃണമൂലില്‍ നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്ന് റോയി ആരോപിച്ചു.
തൃണമൂലില്‍നിന്നെത്തിയ മാലിന്യങ്ങള്‍ തിരിച്ചു പോകും. ബിജെപിയില്‍ നിന്ന് മറ്റ് പാര്‍ടിയിലേക്ക് അണികളുടെ ചോര്‍ചയുണ്ടാകും. അതോടെ ബംഗാളില്‍ ബിജെപിയുടെ അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച തഥാഗത റോയിയോട് ദില്ലിയിലെത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളില്‍ ഭരണം പിടിക്കാന്‍ ലോക്‌സഭയില്‍ 18 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി കളത്തിലിറങ്ങിയത്. ദിവസങ്ങളോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണം നടത്തിയിട്ടും 75 സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
Keywords: News, National, BJP, India, West Bengal, West Bengal-Election-2021, Top-Headlines, Politics, BJP lost Bengal as Dilip Ghosh, Kailash Vijayvargiya gave tickets to TMC's 'incoming garbage': Tathagata Roy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.