ജയ്പുര്‍: കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച വിഷയത്തില്‍ ബി ജെ പി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ രംഗത്ത്. അനാവശ്യ സമരത്തിലൂടെ ബി ജെ പി രാജ്യത്തിന്റെ അന്തസ്സിന് ക്ഷതമേല്പ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തു.
പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് പോലുള്ള ബി ജെ പിയുടെ നിലപാടുകള്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. ഇത് രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുത്തുന്നവയാണ്. ബി ജെ പി ഒരര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഭാവികൊണ്ടാണ് കളിക്കുന്നത്-കപില്‍ സിബല്‍ പറഞ്ഞു.
ബി ജെ പി ജനാധിപത്യത്തില്‍ യാതൊരു വിശ്വസവുമില്ലാത്ത ഒരു രാഷ്ട്രീയകക്ഷിയാണ് . ചര്‍ച്ചയ്ക്കായുള്ള തങ്ങളുടെ ആവശ്യത്തെ ബി ജെ പിഎതിര്ക്കുകയാണ്. പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല- കപില്‍ സിബല്‍ ആരോപിച്ചു.
SUMMARY: Slamming BJP for disrupting Parliament over the coal block allocation issue, union minister Kapil Sibal on Saturday said the opposition party is "lowering the dignity of the nation".
key words: BJP , Parliament , coal block allocation issue, union minister, Kapil Sibal, dignity of the nation, BJP leaders, interest of the country , BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.