ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ച ദിവസം തന്നെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. സാമ്പത്തീക വളര്‍ച്ച, തൊഴില്‍, അഴിമതി, തീവ്രവാദം, വിദേശ നയം തുടങ്ങി വിവിധ മേഖലകളില്‍ നടത്താന്‍ പോകുന്ന വിവിധ നയങ്ങളെക്കുറിച്ച് പ്രകടപത്രിക വിശദീകരിക്കുന്നു. എക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന പേരില്‍ 50 പേജുള്ള പ്രകടന പത്രികയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുക തുടങ്ങി ബിജെപിയുടെ പഴയ നിലപാടുകളെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അസാമിലും ത്രിപുരയിലും ഇന്ന് (തിങ്കളാഴ്ച) ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പ്രകടന പത്രിക ദൃശ്യമാദ്ധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യില്ല.
മുതിര്‍ന്ന നേതാക്കളുടെ സൗകര്യം നോക്കിയതിനാലാണ് പത്രിക പ്രകാശനം വൈകിയതെന്നാണ് പാര്‍ട്ടി പറയുന്നത്. വാരണാസി സീറ്റ് പ്രശ്‌നത്തില്‍ പ്രകടന പത്രികാ സമിതി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി ഉടക്കി നിന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങുന്ന ദിവസം പ്രകടനപത്രിക പുറത്തിറക്കുന്നത് ബി. ജെ. പിയുടെ തന്ത്രപരമായ നീക്കമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
SUMMARY: New Delhi: Promising to usher in an era of strong economic growth, job creation, tackling the corruption menace, zero tolerance on terrorism and a strong foreign policy, the Bharatiya Janata Party released its manifesto for the 2014 Lok Sabha elections on Monday, the day the first phase of the polls began in the states of Assam and Tripura.
Keywords: General Elections 2014, General Elections, Lok Sabha Elections 2014, Bharatiya Janata Party, BJP, Narendra Modi, Murli Manohar Joshi, VS Sampath, Election Commission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.