യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാജ്‌നാഥിന്റെ മകനും

 


നോയിഡ: (www.kvartha.com 08.11.2016) 2014ലില്‍ നിയമസഭയിലേയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന പേരാണ് പങ്കജ് സിംഗ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനാണ് ഇദ്ദേഹം. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ പങ്കജ് സിംഗിന് പകരം വിമല ബതം സ്ഥാനം പിടിച്ചു.

മല്‍സരത്തില്‍ ബതം ജയിച്ചു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിതാവായ രാജ്‌നാഥ് സിംഗിനായി പങ്കജ് സിംഗ് സജീവമായി രംഗത്തിറങ്ങി. ലഖ്‌നൗവില്‍ നിന്നായിരുന്നു രാജ്‌നാഥ് മല്‌സരിച്ചത്.

2017ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്‌നാഥിന്റെ ഇളയ പുത്രന്‍ നീരജ് മല്‍സര രംഗത്തേയ്ക്കിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സഹിബാബാദ് സീറ്റിലേയ്ക്കായാണ് ഇദ്ദേഹം കളത്തിലിറങ്ങുക എന്നും റിപോര്‍ട്ടുണ്ട്.

ബിജെപി യുപി യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് പങ്കജ്.

യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാജ്‌നാഥിന്റെ മകനും
SUMMARY: In the run-up to the 2014 Noida by-elections for a Vidhan Sabha seat — vacated when Mahesh Sharma won the Noida Lok Sabha seat — the name of Union Home Minister Rajnath Singh’s son Pankaj Singh was almost finalised. Sources say that he was all set to file his nomination the next morning, but was replaced by Vimla Batham at the eleventh hour.

Keywords: National, Rajnath Singh, UP, Assembly poll

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia