Janardhan Mishra | 'മദ്യം കഴിക്കൂ, കഞ്ചാവ് വലിക്കൂ'; ജലസംരക്ഷണത്തെക്കുറിച്ച് വിചിത്ര പ്രസ്താവനയുമായി ബിജെപി എംപി; വീഡിയോ വൈറൽ
Nov 8, 2022, 14:35 IST
ഭോപാൽ:(www.kvartha.com) ജലസംരക്ഷണത്തെക്കുറിച്ച് വിചിത്ര പ്രസ്താവനയുമായി മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദൻ മിശ്ര. വെള്ളത്തിന്റെ മൂല്യം മനസിലാക്കാൻ മദ്യം കഴിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമാണ് എംപി പറയുന്നത്. 'ഭൂമികള്‍ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകില്‍ പുകയില, കഞ്ചാവ്, മദ്യം, അയോഡെക്‌സ് തുടങ്ങിയവ ഉപയോഗിക്കുക, എന്നാൽ വെള്ളത്തിൻ്റെ പ്രാധാന്യം മനസിലാകും,’ മിശ്ര പറഞ്ഞു.
രേവയിലെ കൃഷ്ണ രാജ് കപൂർ ഓഡിറ്റോറിയത്തിൽ ജലസംരക്ഷണവും പ്രോത്സാഹനവും സംബന്ധിച്ച ശിൽപശാലയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജനാർദൻ മിശ്ര. ജലത്തിന് നികുതി ഈടാക്കാൻ ഏതെങ്കിലും സർകാർ തീരുമാനിച്ചാൽ അത് അടക്കാമെന്നും വൈദ്യുതി ബിൽ അടക്കം മറ്റെല്ലാ ബിലുകളും ഒഴിവാക്കണമെന്നും സർകാരിനോട് ആവശ്യപ്പെടണമെന്നും ജനാർദൻ മിശ്ര പറഞ്ഞു. അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മിശ്ര ഇതിന് മുമ്പും വിചിത്രമായ പല പ്രസ്താവനകളും പ്രവൃത്തികളും കൊണ്ട് വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഗേൾസ് സ്കൂളിലെ ശുചിമുറി നഗ്നമായ കൈകൊണ്ട് അദ്ദേഹം വൃത്തിയാക്കിയത് വലിയ ചർചയായിരുന്നു. ബാത് റൂം ബ്രഷ് പോലുമില്ലാതെ കൈകൊണ്ടുതന്നെ ക്ലോസറ്റ് അടക്കം തേച്ചുരച്ച് കഴുകിയിരുന്നു അന്ന് എംപി.
#WATCH | Rewa, Madhya Pradesh: "Lands are running dry of water, it must be saved... Drink alcohol, chew tobacco, smoke weed or smell thinner and solution but understand the importance of water," says BJP MP Janardan Mishra during a water conservation workshop pic.twitter.com/Nk878A9Jgc
— ANI (@ANI) November 7, 2022
Keywords: Bhoppal, Madhya pradesh, India, National, News, Top-Headlines, Latest-News, Politics, Political-News, Political party, BJP, MP, BJP MP Janardhan Mishra motivates people to save water with bizarre remark in Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.