വിദേശത്ത് കള്ളപ്പണമില്ലെന്ന് ബിജെപി എംപിമാര്‍

 


വിദേശത്ത് കള്ളപ്പണമില്ലെന്ന് ബിജെപി എംപിമാര്‍
ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണമില്ലെന്ന് ബിജെപിയുടെ ലോക്‌സഭയിലെ 112 അംഗങ്ങളും രാജ്യസഭയിലെ 50 പേരും അധ്യക്ഷന്മാര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അഡ്വാനി പറഞ്ഞു.
രാജ്യസഭാംഗമായ രാംജത് മാലാനി ഒഴികെയുള്ളവര്‍ ഇന്നലെ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കു സത്യവാങ്മൂലം നല്‍കി. മകള്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായതിനാലാണ് രാംജത് മലാനി എത്താതിരുന്നതെന്ന് അഡ്വാനി വ്യക്തമാക്കി. ജന്‍ ചേതനാ യാത്രയുടെ അവസാനം നടത്തിയ പ്രഖ്യാപനത്തിന്റ ഭാഗമായാണ് ബിജെപി എംപിമാര്‍ സത്യവാങ്മൂലം നല്‍കിയത്.
 
English summary
NEW DELHI: 162 BJP MPs from both Houses of Parliament yesterday submitted declarations to their respective presiding officers stating they have no illegal money stashed in foreign bank accounts in an apparent bid to pressurise the government to act on the issue of black money.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia