മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ നേരെ കയ്യേറ്റ ശ്രമം; നടന്നത് തന്നെ വധിക്കാനുള്ള ശ്രമമെന്ന് ദിലീപ് ഘോഷ്
Sep 27, 2021, 21:22 IST
കൊല്‍കത്ത: (www.kvartha.com 27.09.2021) പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ നേരെ കയ്യേറ്റ ശ്രമം നടന്നതായി റിപോര്‍ട്. ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെയാണ് കയ്യേറ്റശ്രമം നടന്നത്. ഭവാനിപുര്‍ മണ്ഡലത്തിലെ ജാദൂബാബുര്‍ ബസാറില്‍ കാല്‍നട പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം.
ദിലീപ് ഘോഷ് നടന്നുനീങ്ങുന്നതിനിടെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ദിലീപ് ഘോഷിനെയും അംഗരക്ഷകരെയും കയ്യേറ്റം ചെയ്തു. അക്രമികളില്‍ നിന്ന് ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നുവെന്നും റിപോര്‍ടില്‍ പറയുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് പരിക്കേറ്റു. സംഭവത്തിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
മണ്ഡലത്തില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന് നിവേദനം നല്കി.
തന്നെ വധിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ഭബാനിപൂരില്‍ പ്രചാരണത്തിനിടെ ടിഎംസി പ്രവര്‍ത്തകരാണ് തന്നെയും ബിജെപി പ്രവര്‍ത്തകരെയും ആക്രമിച്ചത്. ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ അവര്‍ ക്രൂരമായി തല്ലി, ഞാനും ആക്രമിക്കപ്പെട്ടു. എന്റെ അംഗരക്ഷകര്‍ അത് തടയാന്‍ ശ്രമിക്കുകയും ഒടുവില്‍ അക്രമികളെ പിന്തിരിപ്പിക്കാന് അവര്‍ക്ക് തോക്കുകള്‍ ചൂണ്ടേണ്ട അവസ്ഥ വരെ വന്നു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ എംപിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദിലീപ് ഘോഷ് ആശങ്ക പ്രകടിപ്പിച്ചു. യാതൊരു സുരക്ഷാ ക്രമീകരണവും തങ്ങള്‍ക്ക് നല്‍കിയില്ലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമിഷന് എല്ലാം അറിയാം. ഡെല്‍ഹിയിലും കൊല്കത്തയിലും ഞങ്ങള്‍ അവരോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഒരു സുരക്ഷാ ക്രമീകരണവും ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് വോടെര്മാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ വോടെടുപ്പ് നടത്തുന്നതില്‍ തന്നെ അര്‍ഥമില്ല. ആളുകള്‍ ഭയത്തിലാണ് ഇവിടെ ജീവിക്കുന്നത്,' ഘോഷ് പറഞ്ഞു.
ഇതിനിടെ ഭവാനിപുര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയ അര്ജുന് സിംഗിനെതിരെയും കയ്യേറ്റ ശ്രമമുണ്ടായതായി റിപോര്‍ടുകളുണ്ട്.
Keywords: BJP national VP Dilip Ghosh attacked by TMC workers in Bhawanipore, Kolkata, News, Politics, Attack, Mamata Banerjee, BJP, Election Commission, Complaint, National.At Bhabanipur, Mamata's brothers has beaten up the police itself.
— Dilip Ghosh (@DilipGhoshBJP) September 27, 2021
Where police, public representatives are being attacked then what is the situation of general public?
This is nothing but a form of threatening people so that they dont come out to vote. pic.twitter.com/xB7ufO50uR
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.