മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി ബന്ധം: ബിജെപിയുമായി അധികാരം പങ്കിടുന്ന പാര്‍ട്ടിയെ ഘടകകക്ഷിയായി ഒപ്പം കൂട്ടുന്നതില്‍ ഇടതുമുന്നണിയില്‍ മുറുമുറുപ്പ്; രാഷ്ട്രീയമായി വിശദീകരിക്കാനാവാതെ സിപിഎം
Nov 23, 2019, 15:10 IST
കണ്ണൂര്‍: (www.kvartha.com 23.11.2019) അര്‍ദ്ധരാത്രിയിലെ രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരില്‍ എന്‍സിപി പങ്കാളിയായതോട കേരളത്തില്‍ പ്രതിരോധത്തിലായത് ഇടതുമുന്നണി. ബിജെപിയുമായി അധികാരം പങ്കിടുന്ന പാര്‍ട്ടിയെ ഘടകകക്ഷിയായി ഒപ്പം കൂട്ടുന്ന സാഹചര്യം വിശദീകരിക്കാന്‍ രാഷ്ട്രീയമായി സി.പി.എം പ്രയാസപ്പെടും. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രചാരണം നടത്തുന്ന പാര്‍ട്ടി, കേരളത്തില്‍ അവരുടെ കൂട്ടാളിയെ മന്ത്രിസഭയിലടക്കം നിലനിര്‍ത്തുന്നതു തിരിച്ചടിയായേക്കും. എന്നാല്‍ എന്‍.സി.പി കേരളഘടകം വേറിട്ട നിലപാടു സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി തല്‍ക്കാലം വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് മുന്നണി നേതൃത്വത്തിനുള്ളത്. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നു എന്‍.സി.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ദേശീയ നേതൃത്വം മറിച്ചു തീരുമാനിച്ചാല്‍ തങ്ങള്‍ പിളര്‍ന്നു ഇടതുമുന്നണിക്കൊപ്പം തുടരുമെന്നാണ് എന്‍.സി.പി സംസ്ഥാന ഘടകം നല്‍കുന്ന സൂചന.
അതേസമയം, ബി.ജെ.പിയുമായി എന്‍.സി.പി ദേശീയ നേതൃത്വം ഔദ്യോഗികമായി ധാരണയെത്തുന്ന പക്ഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാമെന്നാണ് സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. നിലവില്‍ മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. മന്ത്രിയായ എ.കെ ശശീന്ദ്രനു പുറമെ തോമസ് ചാണ്ടിയും പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന മാണി സി.കാപ്പനും ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കാനാകില്ലെന്ന ഉറച്ച നിലപാടുള്ളവരാണ്. പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തോമസ് ചാണ്ടിയും മാണി സി.കാപ്പനും. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇടതിനൊപ്പം പോകാനാണ് അവര്‍ക്കും താല്‍പര്യം.
എന്‍.സി.പിയിലെ ഒരു ഘടകം ബി.ജെ.പിക്കൊപ്പം പോയതിന്റെ പേരില്‍ സംസ്ഥാനത്തെ ഘടകകക്ഷിയെ പുറന്തള്ളുന്ന നിലപാടു എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലും ആശയക്കുഴപ്പമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍ ബി.ജെ.പി-എന്‍.സി.പി ബാന്ധവം തങ്ങള്‍ക്കെതിരായ പ്രചാരണമാവുമോ എന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്. പ്രത്യേകിച്ചു മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുന്നതിനിടെ ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്ന പാര്‍ട്ടി മുന്നണിയില്‍ തുടരുന്നത് ആശയക്കുഴപ്പത്തിനും തിരിച്ചടിക്കും കാരണമായേക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.
അതേ സമയം അജിത് പവാറിനെതിരെ എന്‍.സി.പി ദേശീയ നേതൃത്വം നടപടിയെടുക്കുമെന്നു ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ പറഞ്ഞു. ബി.ജെ.പിയുമായി ഒപ്പം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെതു മാത്രമാണ്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അറിയാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി സംവിധാനത്തെ ഒരു തരത്തിലും ഇതു ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കളഞ്ഞു കുളിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍ എ ആരോപിച്ചുശ സോണിയാഗാന്ധിയെ കണ്ടു പിന്തുണ തേടിയതും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം നടത്തിയതും എന്‍.സി.പിയാണ്. എന്നാല്‍ എല്ലാ സാദ്ധ്യതകളും തട്ടിക്കയുകയായിരുന്നു കോണ്‍ഗ്രസ്. എന്‍.സി.പി ബോംബെ ഘടകത്തിലെ ചിലര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം പോയത്. ഇതു പിളര്‍പ്പല്ല. ശരദ് പവാര്‍ ബി.ജെ.പി അനുകൂല നിലപാടു സ്വീകരിക്കില്ല. എന്തുവന്നാലും കേരളത്തില്‍ എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമായിരിക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ അട്ടിമറി നടത്തി ബി.ജെ.പിക്കൊപ്പം സര്‍ക്കാരുണ്ടാക്കിയ എന്‍.സി.പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം എന്നാണല്ലോ അവര്‍ പറയുന്നത്. അത് സത്യമാണെങ്കില്‍ അവരെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, National, BJP, NCP, CPM, Politics, Kannur, Government, BJP-NCP Alliance in Maharashtra
അതേസമയം, ബി.ജെ.പിയുമായി എന്‍.സി.പി ദേശീയ നേതൃത്വം ഔദ്യോഗികമായി ധാരണയെത്തുന്ന പക്ഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാമെന്നാണ് സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. നിലവില്‍ മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. മന്ത്രിയായ എ.കെ ശശീന്ദ്രനു പുറമെ തോമസ് ചാണ്ടിയും പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന മാണി സി.കാപ്പനും ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കാനാകില്ലെന്ന ഉറച്ച നിലപാടുള്ളവരാണ്. പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തോമസ് ചാണ്ടിയും മാണി സി.കാപ്പനും. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇടതിനൊപ്പം പോകാനാണ് അവര്‍ക്കും താല്‍പര്യം.
എന്‍.സി.പിയിലെ ഒരു ഘടകം ബി.ജെ.പിക്കൊപ്പം പോയതിന്റെ പേരില്‍ സംസ്ഥാനത്തെ ഘടകകക്ഷിയെ പുറന്തള്ളുന്ന നിലപാടു എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലും ആശയക്കുഴപ്പമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍ ബി.ജെ.പി-എന്‍.സി.പി ബാന്ധവം തങ്ങള്‍ക്കെതിരായ പ്രചാരണമാവുമോ എന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്. പ്രത്യേകിച്ചു മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുന്നതിനിടെ ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്ന പാര്‍ട്ടി മുന്നണിയില്‍ തുടരുന്നത് ആശയക്കുഴപ്പത്തിനും തിരിച്ചടിക്കും കാരണമായേക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.
അതേ സമയം അജിത് പവാറിനെതിരെ എന്‍.സി.പി ദേശീയ നേതൃത്വം നടപടിയെടുക്കുമെന്നു ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ പറഞ്ഞു. ബി.ജെ.പിയുമായി ഒപ്പം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെതു മാത്രമാണ്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അറിയാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി സംവിധാനത്തെ ഒരു തരത്തിലും ഇതു ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കളഞ്ഞു കുളിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍ എ ആരോപിച്ചുശ സോണിയാഗാന്ധിയെ കണ്ടു പിന്തുണ തേടിയതും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം നടത്തിയതും എന്‍.സി.പിയാണ്. എന്നാല്‍ എല്ലാ സാദ്ധ്യതകളും തട്ടിക്കയുകയായിരുന്നു കോണ്‍ഗ്രസ്. എന്‍.സി.പി ബോംബെ ഘടകത്തിലെ ചിലര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം പോയത്. ഇതു പിളര്‍പ്പല്ല. ശരദ് പവാര്‍ ബി.ജെ.പി അനുകൂല നിലപാടു സ്വീകരിക്കില്ല. എന്തുവന്നാലും കേരളത്തില്‍ എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമായിരിക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ അട്ടിമറി നടത്തി ബി.ജെ.പിക്കൊപ്പം സര്‍ക്കാരുണ്ടാക്കിയ എന്‍.സി.പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം എന്നാണല്ലോ അവര്‍ പറയുന്നത്. അത് സത്യമാണെങ്കില്‍ അവരെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കേരളത്തിലെ എന്‍.സി.പി എക്കാലവും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കേരളഘടകം മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ല. എന്‍.സി.പിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടായത്. കേരളത്തിലെ എന്‍.സി.പിയുടേത് ധാര്‍മികതയുള്ള നിലപാടാണ്. അതുകൊണ്ടുതന്നെ എല്‍.ഡി.എഫ് എന്‍.സി.പിയെ കൈവിടില്ലെന്നും വിജയരാഘവന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
Keywords: News, Kerala, National, BJP, NCP, CPM, Politics, Kannur, Government, BJP-NCP Alliance in Maharashtra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.