കേജരിവാളിന് സുരക്ഷ വാഗ്ദാനം ചെയ്ത് ബിജെപി

 


വരാണസി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ബിജെപി സുരക്ഷ വാഗ്ദാനം ചെയ്തു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ബിജെപിയുടെ വാഗ്ദാനം.
ഇന്ത്യന്‍ രാഷ്ട്രീയം ഏതെങ്കിലും തിരക്കഥയുടെ അടിസ്ഥാനത്തിലല്ലെന്ന് ബിജെപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു.

വരാണസിയിലെ ജനങ്ങള്‍ ഒരിക്കലും മുട്ടയെറിയുകയോ കല്ലെറിയുകയോ ചെയ്യില്ലെന്ന് മറ്റൊരു ബിജെപി നേതാവ് സുനില്‍ ഒസ പറഞ്ഞു. സുരക്ഷയെ കുറിച്ചോര്‍ത്ത് കേജരിവാള്‍ വിഷമിക്കേണ്ടതില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറുള്ളവരാണെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

കേജരിവാളിന് സുരക്ഷ വാഗ്ദാനം ചെയ്ത് ബിജെപി
വരാണസിയില്‍ മോഡിക്കെതിരെ മല്‍സരിക്കുന്ന കേജരിവാളിനെ വ്യാഴാഴ്ച രാത്രി എഴുന്നൂറോളം വരുന്ന ഒരു സംഘം വളഞ്ഞുവെച്ചിരുന്നു. വെള്ളിയാഴ്ചയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന കേജരിവാളിനെതിരെ പ്രതിഷേധമുണ്ടായി.

SUMMARY: Varanasi: After the Aam Aadmi Party (AAP) accused the BJP of being behind attacks on party leader Arvind Kejriwal, the BJP today hit back, saying politics in India cannot be fought with theatrics and offered security for the AAP leader. ('Mango man' Arvind Kejriwal, India's newest political star)

Keywords: AAP, Arvind Kejriwal, BJP, Varanasi, Attack, Offer, Security,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia