തീവ്രവാദത്തിന് ഉത്തരവാദികള്‍ ബിജെപിയും ഒവൈസിയും: ദിഗ് വിജയ് സിംഗ്

 


ന്യൂഡല്‍ഹി: (www.kvartha.com 04.07.2016) ഭാരതീയ ജനത പാര്‍ട്ടിക്കും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബിജെപിയും ഒവൈസിയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ സഹായിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഹൈദരാബാദില്‍ നിന്നും എന്‍.ഐ.എ പിടികൂടിയവരെ സംരക്ഷിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. തെളിവ് സഹിതമാണ് എന്‍.ഐ.എ മുസ്ലീം യുവാക്കളെ പിടികൂടിയതെന്നും അവര്‍ കുറ്റവാളികളാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്നും സിംഗ് പറഞ്ഞു.

ജൂണ്‍ 29നാണ് എന്‍.ഐ.എ ഹൈദരാബാദില്‍ നിന്നും പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ 5 പേരെ അറസ്റ്റ് ചെയ്ത ശേഷം ബാക്കിയുള്ളവരെ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന ഉറപ്പില്‍ വിട്ടയച്ചിരുന്നു.
തീവ്രവാദത്തിന് ഉത്തരവാദികള്‍ ബിജെപിയും ഒവൈസിയും: ദിഗ് വിജയ് സിംഗ്

SUMMARY: New Delhi : Congress leader Digvijay Singh launched a scathing attack on the Bharatiya Janata Party (BJP) and AIMIM chief Asaduddin Owaisi for trying to protect those who had been accused of terrorist activities.

Keywords: Patna, Bihar, Janata Dal, United, Sunday, Launched, Scathing attack, AIMIM, Asaduddin Owaisi, Decision
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia