ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി-പിഡിപി ധാരണ

 


കശ്മീര്‍: (www.kvartha.com 13/02/2015) നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിയുന്നു. പിഡിപിയും ബിജെപിയും ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് അറിവ്.

പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്ദ് മുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പിയുടെ നിര്‍മ്മല്‍ സിങ്ങ് ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് വിവരം. ഫെബ്രുവരി 23 ന് മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇരുപാര്‍ട്ടികളുടെയും ശ്രമം. ഇരുപാര്‍ട്ടികളുടെയും സഖ്യം സംബന്ധിച്ച് അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതിന് ശേഷം നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. 
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി-പിഡിപി ധാരണ

ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ധാരണയിലെത്താന്‍ ഇരു പാര്‍ട്ടികളും വൈകിയത്.

തര്‍ക്കവിഷയങ്ങളിലെല്ലാം സമവായത്തിലെത്തിയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് അറിവ്. ജമ്മു കശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മണവാളനെ ഇഷ്ടപ്പെട്ടില്ല; യുവതി ജീവനൊടുക്കി

Keywords:   BJP-PDP deal: Jammu and Kashmir government before Feb 23, Election, President, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia