ജമ്മു ബിജെപിയും പിഡിപിയും ചേര്‍ന്നു ഭരിക്കും?

 


ശ്രീനഗര്‍: (www.kvartha.com 28/01/2015) ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിക്ക് സര്‍ക്കാര്‍ രൂപീകരണം തടസമായിരുന്നു. ഇതേതുടര്‍ന്ന് ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപിയും പിഡിപിയും ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ജമ്മുവില്‍ തെരഞ്ഞെടുപ്പ് നടന്നത്.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തെളിഞ്ഞിരിക്കയാണ്.  ബിജെപിയും പിഡിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് റിപോര്‍ട്. പിഡിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിജെപിയുമായുള്ള  സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നുമാണ് പിഡിപി അറിയിച്ചത്. അടുത്ത മാസം ജമ്മുവില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്തിയതായാണ് ബിജെപി -പിഡിപി വൃത്തങ്ങള്‍ അറിയിച്ചത്. ഇരു പാര്‍ട്ടികളും രണ്ട്  സീറ്റുകളില്‍ വീതം മത്സരിക്കും.

87 അംഗ സഭയില്‍ 28 സീറ്റുകളുമായി പിഡിപിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുള്ളത്.  ബിജെപിക്ക് 25 ഉം  നാഷണല്‍ കോണ്‍ഫറന്‍സിന്  15ഉം കോണ്‍ഗ്രസിന്  12 ഉം സീറ്റുകളാണ് ലഭിച്ചത്.

ജമ്മു ബിജെപിയും പിഡിപിയും ചേര്‍ന്നു ഭരിക്കും?പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന്
പിഡിപി നേതാവ് നയിം അക്തര്‍ അറിയിച്ചു. പിഡിപി തലവന്‍ മുഫ്തി മുഹമ്മദ് സെയ്ദ് ആയിരിക്കും മുഖ്യമന്ത്രിയെന്നും റിപോര്‍ട്ടുണ്ട്. ജമ്മുവിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അടുക്കളയില്‍ നിന്നു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Keywords:  BJP, PDP likely to form govt in Jammu and Kashmir soon: Reports, Srinagar, Conference, Election, Congress, Report, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia