അരവിന്ദ് കെജ്രിവാളിനെതിരെ ഡെല്‍ഹിയില്‍ യുവമോര്‍ച്ച പ്രസിഡന്റ് സുനില്‍ യാദവ് മത്സരിക്കും; ബി ജെ പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു

 


ന്യൂഡല്‍ഹി: (www.kvartha.com 21.01.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുളള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി ടിക്കറ്റില്‍ യുവമോര്‍ച്ച പ്രസിഡന്റ് അഡ്വക്കേറ്റ് സുനില്‍ യാദവ് മത്സരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പത്ത് പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടത്.

മൂന്ന് മുന്നണികളും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനെതിരെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ എസ് യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

അരവിന്ദ് കെജ്രിവാളിനെതിരെ ഡെല്‍ഹിയില്‍ യുവമോര്‍ച്ച പ്രസിഡന്റ് സുനില്‍ യാദവ് മത്സരിക്കും; ബി ജെ പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു

സുനില്‍ യാദവിന് പുറമേ സ്ഥാനാര്‍ഥി പട്ടികയില്‍ യുവ സാന്നിധ്യമായി ഡെല്‍ഹി ബിജെപി വക്താവ് തജീന്ദ്രപാല്‍ സിങ്, മനീഷ് സിങ് എന്നിവരും രണ്ടാം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു. സുമന്‍ലത ഷൊക്കീന്‍, രവീന്ദ്ര ചൗദരി, കുസും കാത്രി, അനില്‍ ഗോയല്‍ തുടങ്ങിയവരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

57 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പ്രഖ്യാപിച്ചിരുന്നത്. എഴുപത് മണ്ഡലങ്ങളില്‍ ഇനി ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ഘടക കക്ഷിയായ എല്‍ജെപിക്കും ജെഡിയുവിനും ശിരോമണി അകാലി ദളിനും നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഇത്തവണ എന്‍ഡിഎയ്ക്കൊപ്പം തെരഞ്ഞെടുപ്പിനില്ലെന്ന് തിങ്കളാഴ്ച അകാലി ദള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയിലെ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11ന് ഫലം പ്രഖ്യാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  BJP Pits Sunil Yadav Against Arvind Kejriwal In 2nd List For Delhi Polls, New Delhi, News, Politics, BJP, Congress, AAP, Delhi-Election-2020, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia