BJP manifesto | 'അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, വഖഫ് സ്വത്തിൽ നടപടി, 8 ലക്ഷം തൊഴിലവസരങ്ങൾ'; വാഗ്ദാനങ്ങളുമായി ഹിമാചലിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

 


ഷിംല: (www.kvartha.com) ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയ്ക്ക് 'സങ്കൽപ് പത്ര എന്നാണ്' പേരിട്ടിരിക്കുന്നത്. ഷിംലയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സർകാർ രൂപീകരിച്ചാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതിനായി വിദഗ്ധ സമിതി രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഹിമാചലിൽ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നു.      

BJP manifesto | 'അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, വഖഫ് സ്വത്തിൽ നടപടി, 8 ലക്ഷം തൊഴിലവസരങ്ങൾ'; വാഗ്ദാനങ്ങളുമായി ഹിമാചലിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ഇതിനുപുറമെ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട വസ്തുവകകളുടെ സർവേയ്ക്ക് ശേഷം, അത് ജുഡീഷ്യൽ പരിധിയിൽ കൊണ്ടുവന്ന് ആധികാരികത പരിശോധിക്കുകയും നിയമവിരുദ്ധമായ ഉപയോഗം ഉണ്ടെങ്കിൽ നടപടിയെടുക്കുകയും ചെയ്യുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണവും പെൺകുട്ടികൾക്ക് സൈകിളും സ്കൂടറും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിൻഡറുകൾ നൽകുമെന്നും ബിജെപി പറയുന്നു.

എട്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, മിഷൻ ശക്തി എന്ന പേരിൽ ഗതാഗതവും അടിസ്ഥാന സൗകര്യവികസനവും ഉൾപെടുന്ന പദ്ധതി ആരംഭിക്കും, ഗർഭിണികൾക്ക് ആറ് മാസത്തേക്ക് 25,000 രൂപ നൽകും എന്നിങ്ങനെയും ബിജെപി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ബിജെപിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്.

Keywords: BJP promises to implement Uniform Civil Code in Himachal if voted to power, National, Himachal pradesh, BJP, Government, Vote, Cycle, Scooter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia