BJP | ചൊവ്വാഴ്ച നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 രാഷ്ട്രീയ പാര്‍ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ
Jul 17, 2023, 19:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചൊവ്വാഴ്ച ഡെല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 രാഷ്ട്രീയ പാര്‍ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. വാര്‍ത്താസമ്മേളനത്തിലൂടെയാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്. നാലു വര്‍ഷത്തിനിടെ എന്‍ഡിഎയ്ക്കുണ്ടായ വളര്‍ച നിര്‍ണായകമാണെന്ന് പറഞ്ഞ നഡ്ഡ സഖ്യം ഉപേക്ഷിച്ചവര്‍ക്ക് എപ്പോള്‍ മടങ്ങിവരണമെന്ന് സ്വയം തീരുമാനിക്കാമെന്നും വ്യക്തമാക്കി.
2024ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ പങ്കുവച്ച നഡ്ഡ പ്രതിപക്ഷത്തിന് നേതാവില്ലെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയില്ലെന്നും പരിഹസിച്ചു.
മോദിയുടെ വികസന നയത്തില്‍ എല്ലാ പാര്‍ടികള്‍ക്കും താല്‍പര്യമുണ്ടെന്നും ഏതൊക്കെ പാര്‍ടികള്‍ പുതുതായി വരുമെന്ന് അടുത്തദിവസം ചേരുന്ന യോഗത്തില്‍ അറിയാമെന്നും നഡ്ഡ വ്യക്തമാക്കി. എന്‍സിപി പിളര്‍ത്തി എത്തിയ അജിത് പവാര്‍, ബിഹാറില്‍നിന്ന് ചിരാഗ് പസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍കാരിനെ പരാജയപ്പെടുത്താനുള്ള കൂടിയാലോചനകള്‍ക്കായി 26 പ്രതിപക്ഷ പാര്‍ടികള്‍ കര്‍ണാടകയിലെ ബെംഗ്ലൂറില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ഡിഎ യോഗവും.
2024ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ പങ്കുവച്ച നഡ്ഡ പ്രതിപക്ഷത്തിന് നേതാവില്ലെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയില്ലെന്നും പരിഹസിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍കാരിനെ പരാജയപ്പെടുത്താനുള്ള കൂടിയാലോചനകള്‍ക്കായി 26 പ്രതിപക്ഷ പാര്‍ടികള്‍ കര്‍ണാടകയിലെ ബെംഗ്ലൂറില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ഡിഎ യോഗവും.
Keywords: BJP Says 38 Parties Support NDA As 26 Opposition Parties Meet In Bengaluru, New Delhi, News, Politics, BJP, Congress, Meeting, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.