New Record | ഗുജറാതില്‍ എതിരാളികളില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഇത് ഏഴാമൂഴം; എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ കാഴ്ചവച്ചത് മിന്നുന്ന ജയം; മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും കൈമോശം വന്നു
Dec 8, 2022, 11:51 IST
അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ എതിരാളികളില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഇത് ഏഴാമൂഴം. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവച്ചത്. ഗുജറാതിലെ അധികാര തുടര്‍ചയിലൂടെ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും പാര്‍ടിക്കു വര്‍ധിച്ചു.
മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ കയ്യിലുണ്ടായിരുന്ന സീറ്റുകള്‍ കൈമോശം വന്ന കാഴ്ചയാണ് കണ്ടത്. പ്രചാരണത്തിലെ ആരവം തെരഞ്ഞെടുപ്പു ഫലത്തില്‍ നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ടിക്കും (എഎപി) സാധിക്കാതിരുന്നതാണു ഗുജറാതില്‍ 'താമരപ്പാടം പൂത്തുവിടരാന്‍' സഹായിച്ചത്. പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ നിറഞ്ഞുനിന്ന സംസ്ഥാനത്ത് ഒരു ഘട്ടത്തിലും കോണ്‍ഗ്രസും എഎപിയും ഉള്‍പെടെയുള്ളവര്‍ ബിജെപിക്കു വെല്ലുവിളി ഉയര്‍ത്തിയില്ലെന്നു തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ഗുജറാതില്‍ ബിജെപി ഏഴാം തവണയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളുടേയും പ്രവചനം. വിവിധ സര്‍വേകളുടെ ശരാശരിയനുസരിച്ചു ബിജെപിക്ക് 132 സീറ്റും (കഴിഞ്ഞ തവണ 99) കോണ്‍ഗ്രസിന് 38 സീറ്റും (കഴിഞ്ഞതവണ 77) ആയിരുന്നു പ്രവചനം. എഎപിക്കു എട്ട് സീറ്റിലും മറ്റുള്ളവര്‍ക്ക് നാലു സീറ്റിലുമായിരുന്നു സാധ്യത. ഭൂരിപക്ഷത്തിനു 92 സീറ്റാണ് വേണ്ടത്.
ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളില്‍ 89 എണ്ണത്തില്‍ ആദ്യ ഘട്ടത്തിലും 93 എണ്ണത്തില്‍ രണ്ടാം ഘട്ടത്തിലുമായിരുന്നു വോടെടുപ്പ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ഗുജറാതിലെന്നു മനസ്സിലാക്കിയായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനം.

ഇന്‍ഡ്യയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിലെ ഏറ്റവും ഉന്നതരായ രണ്ടുപേരുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നാട്ടിലെ തെരഞ്ഞെടുപ്പ് ജയിക്കേണ്ടത് അനിവാര്യമെന്നു പാര്‍ടിയും പ്രവര്‍ത്തകരും ഉറപ്പിച്ചു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാതില്‍ മോദിയും അമിത് ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു.
അഖിലേന്‍ഡ്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളെ ഇറക്കിയാണ് കോണ്‍ഗ്രസും കളം നിറഞ്ഞത്. ഡെല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഎപിയുടെ പ്രചാരണം. ഡെല്‍ഹിയിലും, പഞ്ചാബിലും ആധിപത്യം സ്ഥാപിച്ചപോലെ ഗുജറാതിലും എഎപിക്ക് ഭരണനേട്ടം ഉണ്ടാക്കാന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചിരുന്നു.
Keywords: BJP Sets New Record In Gujarat, Ahmedabad, News, Assembly Election, Prime Minister, Narendra Modi, BJP, Congress, AAP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.