പിന്നോക്ക മുസ്ലീങ്ങള്‍ക്ക് ഒബിസി സംവരണം; കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബിജെപി

 


ന്യൂഡല്‍ഹി: മുസ്ലീം വോട്ടുകള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ രണ്ടാമത്തെ പ്രകടനപത്രികയ്‌ക്കെതിരെ ബിജെപി. ദീര്‍ഘകാലമായി തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രം കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുകയും എന്നാല്‍ നടപ്പിലാക്കുകയും ചെയ്യാത്ത വിഷയമാണ് പിന്നോക്ക മുസ്ലീങ്ങള്‍ക്ക് ഒബിസി സംവരണം. മുസ്ലീം വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 4.5 ശതമാനം വരെ സംവരണം നല്‍കുന്നത് പരിഗണിക്കുമെന്നാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്.

അതേസമയം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം വര്‍ഗീയമാണെന്നും അന്യായമാണെന്നും ബിജെപി ആരോപിച്ചു.

പിന്നോക്ക മുസ്ലീങ്ങള്‍ക്ക് ഒബിസി സംവരണം; കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബിജെപിമുസ്ലീങ്ങള്‍ക്ക് മാത്രം ഉപസംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും നിതീഷ് കുമാറും എന്ത് പറയും? ഇത് ഏറെ വര്‍ഗീയവും രാഷ്ട്രീയമായി നീതിക്ക് നിരക്കാത്തതുമാണ് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ കാര്യത്തില്‍ ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയുമാണെന്ന് മായാവതി ആരോപിച്ചു.

SUMMARY
: New Delhi: The Congress has stirred a hornet's nest by releasing a sub manifesto which has promised OBC quota to Muslims. The Congress released an additional manifesto on "empowerment of minorities" promising a quota of 4.5 per cent for backward Muslims in the existing other backward caste reservations.

Keywords: New Delhi, Congress, Muslims, Manifesto, OBC,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia