PM Modi | ബി ജെ പി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതികള്‍ അവസാനിപ്പിച്ച് ആ പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (KVARTHA) ബി ജെ പി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതികള്‍ അവസാനിപ്പിക്കുകയും ആ പണമുപയോഗിച്ച് കോവിഡ് മഹാമാരിക്കാലത്ത് 80 കോടിയിലധികം ദരിദ്രര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

PM Modi | ബി ജെ പി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതികള്‍ അവസാനിപ്പിച്ച് ആ പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ 2.07 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് നിക്ഷേപിക്കാനായത് അഴിമതി അവസാനിപ്പിച്ചതിനാലാണെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് എല്ലാ ദിവസവും തന്നെ അധിക്ഷേപിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ വനിത രാഷ്ട്രപതിയാകുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് ആദിവാസി വിരുദ്ധരാണെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഗോത്രവര്‍ഗക്കാരെ വോട് ബാങ്കായി ഉപയോഗിക്കുകയാണെന്നും മോദി പറഞ്ഞു. 

ചരിത്രത്തിലാദ്യമായി മുഖ്യ വിവരാവകാശ കമീഷണറായി ദളിത് ഐ എ എസ് ഉദ്യോഗസ്ഥന്‍ ഹീരാലാല്‍ സമരിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റപ്പോള്‍ മുന്‍കൂട്ടി ക്ഷണം ലഭിച്ചിട്ടും കോണ്‍ഗ്രസ് പങ്കെടുത്തില്ലെന്നും മോദി കുറ്റപ്പെടുത്തി.

Keywords:  BJP stopped Cong govt's scams, used that money for free ration to poor: PM, New Delhi, News, PM Modi, Politics, Criticized, Congress, BJP, Corruption, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia