ഡല്‍ഹി യൂണിവേഴ്‌സിറ്റി സീറ്റുകള്‍ എബിവിപി തൂത്തുവാരി

 


ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി തൂത്തുവാരി. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സീറ്റുകളാണ് എബിവിപിക്ക് ലഭിച്ചത്.

സെക്രട്ടറിയുടെ സീറ്റുമാത്രമാണ് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. പ്രസിഡന്റായി അമന്‍ അവനയും വൈസ് പ്രസിഡന്റായി ഉത്കര്‍ഷ് ചൗധരിയും തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സീറ്റുകള്‍ എബിവിപി തൂത്തുവാരിജോയിന്റ് സെക്രട്ടറിയായി രാജു റാവത്താണ് തിരഞ്ഞെടുക്കപ്പെട്ടത്. കരിഷ്മ താക്കൂറാണ് സെക്രട്ടറി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ് യൂണിയന്റെ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.

SUMMARY: New Delhi: BJP's student wing Akhil Bharatiya Vidyarthi Parishad (ABVP) bagged three of the four seats in the Delhi University Students' Union (DUSU) elections, the results of which were announced on Saturday.

Keywords: National news, New Delhi, BJP's student wing, Akhil Bharatiya Vidyarthi Parishad (ABVP), Bagged, Delhi University, Students' Union (DUSU) elections, Results,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia