ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്നു: ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം, ബോംബേറിൽ നാല് പേര്‍ക്ക് പരിക്ക്
May 16, 2021, 15:06 IST
കൊൽക്കത്ത: (www.kvartha.com 16.05.2021) ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം. ബരാക്പൊരയിലെ ഭട്‍പാരയിൽ ബോംബേറ്. സംഭവത്തിൽ നാല് പേര്‍ക്ക് പരികേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.
ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാൻകര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ചില വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബരാക്പൊര പൊലീസ് കമീഷണര്‍ വ്യക്തമാക്കി.

ബിജെപി നേതാവ് അർജുൻ സിങ് എംപിയായ ബരാക്പൊരയില്‍ ഭട്പാര ഒഴികെയുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. പിന്നാലെ വൻ സംഘർഷം ഉണ്ടാവുകയായിരുന്നു. തന്നെ കൊല്ലാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമമാണെന്നായിരുന്നു അർജ്ജുൻ സിങിന്‍റെ ആരോപണം.
Keywords: News, BJP, West Bengal-Election-2021, West Bengal, Clash, Kolkata, India, National, BJP-Trinamool clash: Conflict again in Barakpora.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.