ബി ജെ പി അധികാരത്തില്‍ വന്നാല്‍ മൂന്ന് മാസത്തിനകം തെലങ്കാന രൂപീകരിക്കും
Sep 5, 2012, 23:51 IST
ന്യൂഡല്‍ഹി: ബി ജെ പി അധികാരത്തില്‍ വന്നാല്‍ മൂന്ന് മാസത്തിനകം തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് സുഷമസ്വരാജ്. തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് യാതൊരു താല്‍പര്യവും ഇല്ലെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി.
തെലങ്കാനയില്‍ നിന്നുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ജന്ദര്‍മന്തറില്‍ നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.തെലങ്കാന സംസ്ഥാനം രൂപീകരിക്കുകയെന്നത് യു പി എയുടെ പ്രധാന തിരഞ്ഞെടുപ്പ് അജന്‍ഡയായിരുന്നു. സോണിയാ ഗാന്ധിയുടെ പിറന്നാള്‍ സമ്മാനമായിരിക്കും തെലുങ്കാനയെന്നാണ് അന്ന് കോണ്‍ഗ്രസ് പറഞ്ഞത്. ഇതില്‍ നിന്നും പിന്നാക്കം പോയ യു പി എ സര്‍ക്കാരിനെ വിശ്വസിക്കരുത്-സുഷമ സ്വരാജ് പറഞ്ഞു.
SUMMARY: Claiming that the UPA government is not interested in creating Telangana, BJP leader Sushma Swaraj Wednesday promised a separate state within three months of her party being voted to power.
key words: UPA government , creating Telangana, BJP leader,Sushma Swaraj, UPA, government , Telangana, Telangana issue, Parliament
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.