യുപിയില്‍ ബിജെപി 55 സീറ്റുകള്‍ നേടും; മോഡി ജീവിതങ്ങള്‍ മാറ്റിമറിക്കും: അമിത് ഷാ

 


അഹമ്മദാബാദ്: യുപിയില്‍ ബിജെപിക്ക് 55 സീറ്റുകള്‍ ലഭിക്കുമെന്ന് മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് മുന്‍ മന്ത്രിയുമായ അമിത് ഷാ. ഞങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ 55 സീറ്റുകള്‍ ലഭിക്കും. ഇതെനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. കാരണം ഞാന്‍ സ്റ്റുഡിയോകളില്‍ ഇരുന്നില്ല, ജനങ്ങള്‍ക്കിടയിലായിരുന്നു ഞാന്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം യുപിയിലെ തെരുവുകള്‍ ബിജെപിയുടെ ആഹ്ലാദരവങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോവുകയാണ് അമിത് ഷാ പറഞ്ഞു.

ബിജെപി യുപിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ചും ഷാ വിശദീകരിച്ചു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയെ പൂര്‍ണമായും ഉടച്ചുവാര്‍ത്തു. ഉത്തര്‍പ്രദേശിനെ എട്ട് ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും മോഡി റാലികളെ അഭിസംബോധന ചെയ്തു. എല്ലാ ഗ്രാമങ്ങളേയും ഓരോ ഭാഗങ്ങളിലും ഉള്‍പ്പെടുത്താനായി. ജനങ്ങളുമായി മോഡിക്ക് നേരിട്ട് ഇടപഴകാനുള്ള സാഹചര്യങ്ങളുണ്ടാക്കി അമിത് ഷാ പറഞ്ഞു.

യുപിയില്‍ ബിജെപി 55 സീറ്റുകള്‍ നേടും; മോഡി ജീവിതങ്ങള്‍ മാറ്റിമറിക്കും: അമിത് ഷാഞങ്ങളുടെ വീഡിയോ വാന്‍ വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. മോഡിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവര്‍ക്കായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മോഡി പരിഹരിക്കുമെന്നും അവര്‍ക്ക് പറഞ്ഞു മനസിലാക്കാനായി. ഐഐടിയില്‍ നിന്നും ഐഐഎമില്‍ നിന്നും പാസായി വിദേശരാജ്യങ്ങളില്‍ ജോലിനേടിയവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്ക് വഹിക്കാനായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

SUMMARY: Unveiling how the BJP approached the polls in the state, he said, "We had to reorganise the entire BJP state organisation. Uttar Pradesh was divided into eight zones and in each of them Modi addressed rallies. We tried to ensure that all villages falling in these zones participate in the rallies.

Keywords: UP, Narendra MoDi, Lok Sabha Poll, Amit Shah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia