കൃഷ്ണ നഗറിലും ബിജെപിക്ക് തോല്‍വി ; ബേദി 2,476 വോട്ടുകള്‍ക്ക് തോറ്റു
Feb 10, 2015, 15:18 IST
ഡെല്‍ഹി: (www.kvartha.com 10/02/2015) കൃഷ്ണ നഗറിലും ബിജെപിക്ക് തിരിച്ചടി. ആം ആദ്മി സ്ഥാനാര്‍ത്ഥി എസ്.കെ.ബഗ്ഗയോട് 2,476 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ കിരണ്‍ ബേദി പരാജയപ്പെട്ടത്. ബി.ജെ.പി തോറ്റാലും ജയിച്ചാലും അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് ബേദി നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്ര കടുപ്പമേറിയ തോല്‍വിയായിരിക്കും കൃഷ്ണ നഗറില്‍ നേരിടേണ്ടി വരികയെന്ന് ബി ജെ പി ഉറക്കത്തില്‍ പോലും വിചാരിച്ചുകാണില്ല. രാജ്യത്തെ ആദ്യത്തെ ഐ പി എസ് ഓഫീസര്‍ എന്ന നിലയിലും അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത പോലീസ് ഓഫീസര്‍ എന്നനിലയിലും ജനങ്ങള്‍ നെഞ്ചിലേറ്റിയിരുന്ന ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ബി ജെ പിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്നാണ് നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ അത് എട്ടുനിലയില്‍ പൊട്ടിയതോടെ ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരിക്കയാണ്.
നേരത്തെ ഗാന്ധിയന്‍ അണ്ണാഹസാരെയോടൊപ്പം അഴിമതിക്കെതിരെ പോരാടിയിരുന്ന ബേദി ബിജെപി അംഗത്വം സ്വീകരിച്ചപ്പോള്‍ പലരും അവരെ അവസരവാദിയെന്ന് മുദ്രകുത്തിയിരുന്നു. മാത്രമല്ല ബിജെപിയില്‍ അംഗത്വം സ്വീകരിച്ചപ്പോള്‍ തന്നെ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം നല്കിയതും മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിന് കാരണമായിരുന്നു.
പല നേതാക്കളെയും തഴഞ്ഞാണ് ബേദിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല ബേദി നേരത്തെ ട്വീറ്റ് ചെയ്ത പല കാര്യങ്ങളും വിവാദമായതിനെ തുടര്‍ന്ന് അവര്‍ പിന്‍വലിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനാവാതെ അവര്‍ക്ക് മുഖം തിരിക്കേണ്ടതായും വന്നിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയ്ന് ഉപയോഗിച്ച് മാറ്റിയ സംഭവം ഒരു
നുണക്കഥയാണെന്ന് തെളിഞ്ഞതോടെയാണ് ജനം അവര്‍ക്കെതിരെ തിരിഞ്ഞത്. ഇതെല്ലാം ബേദിയുടെ പരാജയത്തിന് കാരണമായിരിക്കയാണ്.
ഒരര്‍ത്ഥത്തില്‍ തങ്ങളെ വകവെക്കാതെ ബേദിയെ ഉയര്‍ത്തിക്കാണിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നല്കിയ മറുപടി കൂടിയാണ് ബേദിയുടെ പരാജയമെന്ന വിലയിരുത്തലുകളും നടത്തുന്നുണ്ട്.

Also Read:
പരവനടുക്കത്ത് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഓഫീസുകള്‍ കത്തിക്കാന്‍ ശ്രമം
Keywords: BJP's CM candidate Kiran Bedi loses in Krishna Nagar, New Delhi, Congress, Police, Allegation, Prime Minister, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.